തൃശൂർ : തൃശ്ശൂർ ലോക്സഭാ സീറ്റ് ബിജെപിയുടെ കൈവെള്ളയിൽ വച്ചുകൊടുത്ത കോൺഗ്രസിന്റെ ആർഎസ്എസ് വിരോധം ശുദ്ധ അസംബന്ധവും കാപട്യവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.എപി അബ്ദുൽ വഹാബ്. ആർഎസ്എസ് ശാഖകൾക്ക് കാവൽ നിന്നിരുന്ന കാര്യം അഭിമാനപൂർവ്വം ഏറ്റുപറഞ്ഞ കെ സുധാകരനും, ആർഎസ്എസ് സഹായത്തോടെ നിയമസഭയിലേക്ക് ജയിച്ചു പ്രതിപക്ഷ നേതാവായ വി ഡി സതീശനും നേതൃത്വം നൽകുന്ന കാലത്തോളം കോൺഗ്രസിന്റെ ആർഎസ്എസ് വിരോധം പൊറാട്ട് നാടകം ആയിട്ടേ പൊതുസമൂഹം കാണുകയുള്ളൂ.
തൃശ്ശൂരിൽ ബിജെപിക്ക് വോട്ട് മറിച്ച ടിഎൻ പ്രതാപനും, രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം നേടാൻ സഹായിച്ച കെസി വേണുഗോപാലും ഇപ്പോഴും കോൺഗ്രസിന്റെ നേതാക്കൾ തന്നെയാണെന്ന് മറക്കരുത്, നാഷണൽ ലീഗ് ജില്ല കൗൺസിലിന് ശേഷം ഭാരവാഹികൾക്കുള്ള സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറി ജെയിംസ് കാഞ്ഞിരത്തിങ്ങൽ അധ്യക്ഷനായിരുന്നു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ്വാലിഹ് മേടപ്പിൽ കൗൺസിൽ യോഗം നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ : സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ (പ്രസിഡണ്ട്), ഷാജി പള്ളം (ജനറൽ സെക്രട്ടറി), ഷറഫുദ്ധീൻ എടക്കഴിയൂർ (ട്രഷറർ)
വൈസ് പ്രസിഡണ്ടുമാർ : എടി അബ്ദുൽ മജീദ്, ഷംസുദ്ധീൻ ഹാജി കാരെങ്ങൽ, മാലതി കടവത്ത്, പികെഎസ് തങ്ങൾ
സെക്രട്ടറിമാർ : നസ്റുദീൻ മജീദ്, അഡ്വ. രമാദേവി, സുബ്രമണ്യൻ കൊടുങ്ങല്ലൂർ, ലിജോ ജോസ് കുന്നംകുളം