top news
ഡബ്ല്യൂസിസിയുടേത് ധീരമായ പോരാട്ടം,സ്ത്രീപക്ഷ നിലപാട്,രാഷ്ട്രീയം കലര്‍ത്താതെ പിന്തുണയ്ക്കണം : വി ഡി സതീശന്
കോഴിക്കോട്: സിനിമാ മേഖലയില്‍ ഡബ്ല്യൂസിസി ചെയ്യുന്നത് ധീരമായ പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.സ്ത്രീപക്ഷ നിലപാടാണ് ഡബ്ല്യൂസിസിയുടേതെന്നും രാഷ്ട്രീയം കലര്‍ത്താതെ അവര്‍ക്ക് പിന്തുണ നല്‍കണമെന്നും വി ഡി സതീശന് പറഞ്ഞു. ഹേമ കമ്മീഷനല്ല, ഹേമ കമ്മിറ്റി ആണെന്ന വാദത്തിന് പ്രസക്തിയില്ലെന്നും വി ഡി സതീശന് പറഞ്ഞു.
കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് നടന്നത്. ക്രിമിനല്‍ കുറ്റം നടന്നുവെന്ന് അറിഞ്ഞിട്ടും മറച്ചുവെയ്ക്കുന്നത് കുറ്റകൃത്യമാണ്. നാലര വര്‍ഷം സര്‍ക്കാര്‍ റിപ്പോര്‍ട്ട് മറച്ചുവെച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും വി ഡി സതീശന് പറഞ്ഞു.
തെറ്റ് ചെയ്തവരില്‍ വ്യക്തിപരമായി അടുപ്പമുള്ളവരുമുണ്ട്. തെറ്റുകാര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. ലൈംഗികാതിക്രമ പരാതികള്‍ പൂര്‍ണ്ണമായും വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ അതില്‍പോലും പുരുഷന്മാരെ തിരുകി കയറ്റിയെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.