top news

നിവിന്‍ പോളിക്കെതിരായ കേസ്; പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന്, 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡന പരാതി നല്‍കിയ യുവതിയുടെ പേരും ഫോട്ടോയും പ്രസിദ്ധീകരിച്ചതിന് 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. എറണാകുളം ഊന്നുകല്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പരാതിക്കാരിയുടെ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി രേഖപ്പെടുത്താനിരിക്കെയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്.

പരാതിക്കാരിയെ കഴിഞ്ഞ ദിവസം ആലുവയിലെ റൂറല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേസമയം ദുബായില്‍ വെച്ച് പീഡിപ്പിച്ചതായി യുവതി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തിലായിരുന്നെന്നായിരുന്നു നിവിന്റെ വാദം.എന്നാല്‍ ഉറക്കപ്പിച്ചിലാണ് താന്‍ മാധ്യമങ്ങളിലൂടെ തീയതി പറഞ്ഞതെന്നും യഥാര്‍ഥ തീയതി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നുമാണ് യുവതിയുടെ വാദം. ആരോപണം വിശദമായി അന്വേഷിക്കണമെന്നും ഗൂഢാലോചന ഉണ്ടെങ്കില്‍ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളിയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിന്‍ പോളിക്ക് എതിരെയുളള കേസ്.കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബായിയില്‍ കൊണ്ടുപോയി. ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.എന്നാല്‍ ദുബായില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസം നിവിന്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close