KERALA

3000 പേര്‍ക്ക് ഓണക്കിറ്റും പുടവയും, പതിവ് തെറ്റിക്കാതെ ശ്രീകുമാര്‍ കോര്‍മത്ത്

കോഴിക്കോട് : പ്രവാസി വ്യവസായി ശ്രീകുമാര്‍ കോര്‍മത്ത് പ്രദേശവാസികള്‍ക്കായി നല്‍കിവരുന്ന ഓണക്കിറ്റിന്റെയും പുടവയുടെയും വിതരണോദ്ഘാടനം മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍ നിര്‍വഹിച്ചു. ഉള്ളത് മറ്റുള്ളവര്‍ക്ക് പകുത്തുനല്‍കുമ്പോഴാണ് പുണ്യപ്രവൃത്തിയാവുന്നതെന്നും പുതുതലമുറയുടെ പഠനത്തിനും കായിക പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ശ്രീകുമാര്‍ കോര്‍മത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായി. ഡോ. കെ മൊയ്തു മുഖ്യാതിഥിയായി. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ദിവാകരന്‍, മാനേജര്‍ കെ സുമേശന്‍, തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍, സുദര്‍ശന്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു.
നാല് വര്‍ഷം മുമ്പ് ലോക് ഡൗണ്‍ കാലത്താണ് സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ശ്രീകുമാര്‍ കോര്‍മത്ത് ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. പിന്നീടത് എല്ലാ ഓണം, വിഷു ആഘോഷ കാലയളവിലും തുടര്‍ന്നു പോരുകയായിരുന്നു. ഇത്തവണ, മൂവായിരം കിറ്റുകളാണ് അദ്ദേഹം പ്രദേശവാസികള്‍ക്കായി വിതരണം ചെയ്യുന്നത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close