top news
പോര്‍ട്ട് ബ്ലെയര്‍ ഇനി ‘ശ്രീ വിജയപുരം’ എന്ന് അറിയപ്പെടും; അമിത് ഷാ
പോര്‍ട്ട് ബ്ലെയറിന്റെ പേര് ”ശ്രീ വിജയ പുരം” എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേടിയ വിജയത്തെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയ പുരം പ്രതീകപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
‘മുമ്പത്തെ പേരിന് കൊളോണിയല്‍ പാരമ്പര്യമുണ്ടായിരുന്നെങ്കിലും, ശ്രീ വിജയ പുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേടിയ വിജയത്തെയും എ & എന്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും പ്രതീകപ്പെടുത്തുന്നു.”- ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ തീരുമാനം പ്രഖ്യാപിച്ചു.
”നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒരുകാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവര്‍ത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇന്ന് നമ്മുടെ തന്ത്രപരവും വികസനവുമായ സ്വപ്നങ്ങള്‍ക്ക് നിര്‍ണായക അടിത്തറയായി മാറി,” അമിത് ഷാ പറഞ്ഞു. സെല്ലുലാര്‍ ജയില്‍ നാഷണല്‍ മെമ്മോറിയലിന് ഈ നഗരം പ്രശസ്തമാണ്, ഇത് ഒരു കാലത്ത് നിരവധി സ്വാതന്ത്ര്യ സമര സേനാനികളും മറ്റ് രാജ്യക്കാരും തടവിലാക്കിയ ജയിലായിരുന്നു.