കോഴിക്കോട് : റെയിൽവെ സ്റ്റേഷൻ നാലാം പ്ലാറ്റ്ഫോമിലേക്കുള്ള മേൽ പാലത്തിന് സമീപം വച്ച് വിൽപനക്കായി കൊണ്ട് വന്ന കഞ്ചാവ് പിടികൂടി.
വെസ്റ്റ് ബംഗാൾ സ്വദേശിനികളായ ഫാത്തിമ ഖാത്തൂൽ (32) റോജിന മണ്ഡൽ (28) എന്നീ രണ്ട് യുവതികളെ
കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണന് കീഴിലുള്ള ഡാൻസാഫ് ടീമും, ടൗൺ അസി: കമ്മീഷണർ ടി.കെ അഷ്റഫിൻ്റെ നേത്യത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടി കൂടി.
വെസ്റ്റ് ബംഗാളിൽ നിന്നും കോഴിക്കോട്, അരീക്കോട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന 11.300 കിലോ ഗ്രാം കഞ്ചാവുമായിട്ടാണ് യുവതികളെ ടൗൺ എസ്.ഐ മുരളീധരൻ കെ. പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ രണ്ടര ലക്ഷം രൂപ വില വരും
വെസ്റ്റ് ബംഗാളിൽ നിന്നും ട്രയിൻ മാർഗ്ഗം ട്രോളി ബാഗിൽ കഞ്ചാവുമായി കോഴിക്കോട് വന്ന യുവതികൾ ‘ കാരിയർ ആയിട്ടാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് കഞ്ചാവ് നൽകുന്നവരെ പറ്റിയും ആർക്കാണ് ഇവർ എത്തിച്ചു കൊടുക്കുന്നതെന്നും’ എത്ര പ്രാവശ്യം ഇവർ കഞ്ചാവ് കൊണ്ട് വന്നതെന്നും വിശദമായി ചോദ്യം ചെയ്ത് അന്വേക്ഷണം ഊർജ്ജിതമാക്കുമെന്ന് ടൗൺ പോലീസ് ഇൻസ്പെക്ടർ . ജിതേഷ് പി പറഞ്ഞു.
ഓണത്തിനോടനുബദ്ധിച്ച് ട്രയിൻ മാർഗ്ഗവും ബസ്സ് മാർഗ്ഗവും വ്യാപകമായ രീതിയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി മരുന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തിൽ നടത്തിയ പരിശോധനയിലാണ് യുവതികൾ പിടിയിലായത്. പോലീസ് പിടികൂടില്ല എന്ന വിശ്വാസത്തിൽ മയക്ക് മരുന്നിന് കാരിയറായി ഇപ്പോൾ ധാരാളം യുവതികൾ പ്രവർത്തി ക്കുന്നുണ്ട്. ബസ്സ്റ്റാൻ്റ് , റെയിൽവെ സ്റ്റേഷൻ പരിസരങ്ങൾ എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണത്തിലാണ്
ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത് അഖിലേഷ് കെ , ജി നേഷ് ചൂലൂർ, സരുൺ കുമാർ. പി.കെ, ലതീഷ് എം.കെ, . അഭിജിത്ത്. പി, , ശ്രീശാന്ത്, ഷിനോജ്, ദിനീഷ് മുഹമദ് മഷ്ഹൂർ
ടൗൺ സ്റ്റേഷനിലെ എസ്.ഐ സിയാദ്,എസ്.ഐ സബീർ , എസസി.പി ഒ മാരായ ബിനിൽകുമാർ , അഗ്രേഷ് , ശ്രീജിത്ത് രാകേഷ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.