crimeKERALAlocaltop news

ഓണം ആഘോഷിക്കാൻ വിൽപ്പനയ്ക്ക് എംഡിഎംഎയുമായെത്തിയ രണ്ട്. യുവാക്കൾ പിടിയിൽ

കോഴിക്കോട്: അശോകപുരം റോഡിൽ വിൽപനയ്ക്കായി എത്തിച്ച 15 ഗ്രാം എംഡിഎംഎ യുമായി രണ്ടു യുവാക്കൾ പിടിയിൽ. മാവൂർ ചെറൂപ്പ സ്വദേശികളായ ഫവാസ് (25), വിഷ്ണു (27) എന്നിവരെയാണ് ടൗൺ എസിപി ടി.കെ .അഷറഫിൻ്റെ നേതൃത്വത്തിൽ നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷും സംഘവും ഇന്നു പുലർച്ചെ അറസ്‌റ്റ് ചെയ്തത്. ഓണാഘോഷത്തോടനുബന്ധി ച്ചു നഗരത്തിൽ ലഹരിമരുന്ന് എത്തിക്കുന്നവരെ പിടികൂടാനു ള്ള പ്രത്യേക പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കാറിൻ്റെ രഹസ്യ അറയിൽ മയക്കുമരുന്ന് സൂക്ഷിച്ച് വിൽപ്പനയ്ക്ക് ഇറങ്ങിയവരാണ്. എസ്ഐമാരായ പി.ലീല, ധനേഷ് കുമാർ, സീനിയർ സിപിഒ പി. കെ. ബൈജു തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടാ
യിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close