KERALAlocaltop news

കൂടരഞ്ഞി -പനക്കച്ചാൽ പീലികുന്നിൽ ക്വാറി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണം

കൂടരഞ്ഞി -പനക്കച്ചാൽ പീലികുന്നിൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിൽ നിന്ന് സ്ഥലമുടമ പിൻമാറണമെന്ന് രാഷ്ട്രീയ ജനതാദൾ പനക്കച്ചാൽ യൂണിറ്റ് യോഗം ആവശ്യപെട്ടു . നിരവധി ആളുകൾ തിങ്ങി താമസിക്കുന്ന പനക്കച്ചാൽ കുളിരാമുട്ടി പ്രദേശത്തിന് മധ്യഭാഗത്താണ് ക്വാറി തുടങ്ങാനുള്ള നീക്കം തിരുവോണ ദിനത്തിലും വേഗത്തിൽ നടന്നു വരുന്നത്. 2018 ലെ കാലവർഷത്തിനോടനുബന്ധിച്ച് ഭൂമി വിണ്ടുകീറൽ പ്രതിഭാസമുണ്ടായ പ്രദേശമാണ് ഇത്. ഈ പ്രദേശത്ത് ക്വാറി തുടങ്ങാനുള്ള ശ്രമത്തിനെതിരെ പ്രദേശവാസികളെയും , ബഹുജനങ്ങളെയും അണി നിരത്തി സമരം നടത്തുന്നതിനും യോഗം തീരുമാനിച്ചു.2021ൽ ഈ പ്രദേശത്ത് ക്വാറി തുടങ്ങാനുള്ള സ്ഥലം ഉടമയുടെ അന്നത്തെ ശ്രമത്തിനെതിരെ പാർട്ടി രംഗത്ത് വന്നത് കൊണ്ടാണ് അന്ന് അതിൽ നിന്ന് പിന്നോട്ട് പോയത് . മാരകമായ മരുന്ന് ഒഴിച്ച് പാറപൊട്ടിക്കുന്നതിലൂടെ പ്രദേശത്തെ കുടിവെള്ള സ്രോതസുകളും, പുഴയിലും മാരകരാസപദാർത്ഥങ്ങൾ കലരാനുള്ള സാധ്യതയും വെടിവെച്ച് പാറപൊട്ടിക്കുന്നതിലൂടെയു പ്രദേശത്തുണ്ടാവാനുള്ള അപകടവും സ്ഥലമുടമ മനസിലാക്കി പാറ പൊട്ടിക്കാനുള്ള ശ്രമത്തിൽ നിന്ന് പിൻമാറണമെന്നും യോഗം ആവശ്യപെട്ടു.
യോഗത്തിൽ റോയി നെച്ചിക്കാട്ടിൽ, സണ്ണി മുഴയംമാക്കൽ, കൃഷ്ണൻ ആലുള്ളകണ്ടി, ഷിജു പി.ഡി., ബേബി നെച്ചിക്കാട്ടിൽ, തങ്കച്ചൻ നെച്ചികാട്ടിൽ. ദേവസ്യ ഐക്കരനിരപ്പേൽ, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close