കോഴിക്കോട്: കലിക്കറ്റ് ഹോസ്പിറ്റല്‍ ആന്റ് നഴ്സിംഗ് ഹോസ്പിറ്റലില്‍ കുടലിറക്കം അഥവാ ഹെര്‍ണിയ, വെരിക്കോസ് വെയ്ന്‍ സൗജന്യപരിശോധനാ ക്യാംപ് 22ന് നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് രജിസ്ട്രേഷനും ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും സൗജന്യമാണ്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാംപിന് ജനറല്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ദിനേശ് ബാബു നേതൃത്വം നല്‍കും.
കാമ്പില്‍ പങ്കെടുക്കുന്നവരില്‍ ലേസര്‍, ശസ്ത്രക്രിയകള്‍ ആവശ്യമുള്ളവര്‍ക്ക് 20 ശതമാനം നിരക്കിളവ് ലഭിക്കും. ഇതിനാവശ്യമായ ലാബ് പരിശോധനകള്‍ക്കും 20 ശതമാനം ഇളവ് ലഭിക്കും.
വയറിന്റെ പല ഭാഗത്തായി മുഴയുടെ രൂപത്തിലും വേദനയായിട്ടും കാണപ്പെടുന്ന രോഗാവസ്ഥയാണ് ഹെര്‍ണിയ. അടിവയറും തുടയും ചേരുന്നിടത്ത് കാണുന്ന- ഇന്‍ഗ്വയ്‌നല്‍ ഹെര്‍ണിയ (inguinal hernia) ആണ് അധിക പേരിലും കാണാറുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ കുടല്‍ തടസ്സപ്പെട്ട് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഘട്ടവുമുണ്ടാകാറുണ്ട്. കാലിലെ ഞരമ്പു ചുരുളിച്ച അഥവാ വെരിക്കോസ് വെയ്ന് ലേസര്‍ ചികിത്സ മികച്ച പരിഹാരമാണ്. ഇത്തരം രോഗങ്ങളോ രോഗലക്ഷണങ്ങളോ ഉള്ളവര്‍ക്ക് സൗജന്യ ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യാം. വിളിക്കുക: 04952722516,7012414410