top news

നിപ സമ്പര്‍ക്ക പട്ടികയില്‍ 267 പേര്‍; എം പോക്‌സ് രോഗിയുടെ നില തൃപ്തികരം

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 267 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 37 പേരുടെ സാമ്പിള്‍ നെഗറ്റീവായി. എം പോക്‌സ് രോഗിയുടെ നില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. 23 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. രോഗി വന്ന വിമാനത്തില്‍ 43 പേര്‍ സമ്പര്‍ക്കത്തില്‍. രോഗി ഇരുന്നതിന് മൂന്ന് നിര പിന്നിലും മുന്നിലുമുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എം പോക്‌സ് രോഗലക്ഷണങ്ങളുമായി കേരളത്തില്‍ വന്ന മൂന്നുപേരുടെ ഫലം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. രോഗി വീട്ടില്‍ നിന്ന് പഴങ്ങള്‍ കഴിച്ചിട്ടുണ്ട്. ശാസ്ത്രീയമായി ഇനി തെളിയിക്കപ്പെടണമെന്ന് മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധനയും ജാഗ്രതയും കര്‍ശനമാക്കിയിട്ടുണ്ട്.

നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരോട് വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറ് പേര്‍ വിദേശത്തുള്ളവരാണ്. അദ്ദേഹത്തിന്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും. ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close