KERALAlocaltop news

സൗഹൃദ നഗരത്തിൻ്റെ ആദരം: 35 വിദ്യാർഥികൾ സ്കോളർഷിപ്പോടെ ജപ്പാനിലേക്ക്

 

കോഴിക്കോട്: ജപ്പാനി​ലേക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നും തൊഴിലിനും പോ​കു​ന്ന 35 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്  സ്നേഹാദരം നൽകി നഗരം.  രാവിലെ നടക്കാവ് ഈസ്റ്റ് അവന്യൂ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർഥികളെ ആദരിച്ചത്.  ഓയിസ്ക ഇന്‍റർനാഷണൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഇതോടെ, ജാപ്പനീസ് ലാംഗ്വേജ് അക്കാദമി വഴി ഈ വർഷം ജപ്പാനിലേക്കു പോകുന്നവരുടെ എണ്ണം 65 ആയി. രാജ്യത്തുനിന്ന് ഇ​ത്ര​യും വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു വർഷം ജ​പ്പാ​നി​ലേ​ക്കു പോ​കു​ന്ന​ത് ഇ​താ​ദ്യം.

മുഴുവൻ വിദ്യാർഥികളും സ്കോളർഷിപ്പോടെയാണ് ജപ്പാനിലേക്കു പോകുന്നത്. നാലുപേർക്ക് ഒ​രു വ​ർ​ഷ​ത്തെ പ​ഠ​ന​വും തു​ട​ർ​ന്ന് അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന ക​രാ​റും ലഭിക്കും. ഇവരുടെ വിമാന ടിക്കറ്റ് ഉൾപ്പെടെ  ചെലവുകൾ ജെഎൽഎ വഹിക്കും.

ജെഎൽഎ എംഡി ഡോ. സുബിൻ വാഴയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഫിറോസ് ഖാൻ , ബാലു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close