കോഴിക്കോട് : നഗരത്തിൽ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാനുള്ള പ്രധാന ഹാളായ ടൗൺഹാളിന് പകരം മറ്റൊരിടം ഏർപ്പെടുത്താതെ ടൌൺ ഹാൾ പ്രവർത്തി തുടങ്ങരുത്. ഇതിന് ഒരു തീരുമാനം എടുക്കാൻ ബന്ധപ്പെട്ട കോർപ്പറേഷൻ അധികൃതർ തയ്യാറായില്ലെങ്കിൽ കലാ സാംസ്കാരിക സംയുക്ത വേദിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടെ മുഴുവൻ കലാ സാംസ്കാരിക, പൊതു ജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ഈ മാസം 27 ന് വെള്ളിയാഴ്ച വൈകിട്ട് 4:00 മണിക്ക് ടൌൺ ഹാളിന് മുൻവശം വൻ പ്രക്ഷോഭ ധർണ നടത്തുവാൻ തീരുമാനിച്ചു.
വൈസ് ചെയർമാൻ വിൽസൻ സമുവൽ അധ്യക്ഷത വഹിച്ചു.
കൺവീനർ കെ. സലാം, ജോയിന്റ് കൺവീനർ കെ സുബൈർ
ട്രഷറർ സന്നാഫ് പാലക്കണ്ടി,
പി. ടി. ആസാദ്, കെ.നിധിഷ് ആർ. ജയന്ത് കുമാർ, മോഹൻ മുട്ടുമ്മൽ,
എം അസ്‌കർ, എം എസ്. മെഹബൂബ്, സുധീഷ് എന്നിവർ സംസാരിച്ചു.