KERALAlocaltop news

ലുലു മാളിലെ നിസ്ക്കാര മുറിയ്ക്ക് പുറത്ത് കൈകുഞ്ഞിൻ്റെ മാല കവർന്ന ദമ്പതികൾ അറസ്റ്റിൽ

 

 കോഴിക്കോട് : മാങ്കാവ് ലുലു മാളിൽ ഷോപ്പിംഗിന് എത്തിയ വടകര കോട്ടപ്പള്ളി സ്വദേശിനിയുടെ 10 മാസം പ്രായമായ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ.  ഫസലുറഹ്മാൻ ( 35), പുത്തൻപുര വീട്, ഒളവറ (പി ഒ),കാസറഗോഡ് , ഭാര്യ  ഷാഹിന ( 35), ബത്താലി (H), പള്ളിവയൽ, പന്നിയൂർ, കണ്ണൂർ എന്നിവരേയാണ് കസബ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജമ്മോഹൻ ദത്തൻ അറസ്റ്റ് ചെയ്തത്. ലുലു ഷോപ്പിംഗ് മാളിൽ 27 ന് ഷോപ്പിംഗിന് എത്തിയ പരാതിക്കാരിയായ യുവതി നിസ്ക്കരിക്കുന്നതിനായി മാളിലെ നിസ്ക്കാരമുറിയിൽ കയറിയ സമയം കയ്യിലുണ്ടായിരുന്ന 10 മാസം പ്രായമുള്ള കുട്ടിയെ നിസ്കരിക്കുന്നതിന് അടുത്തായി ഷോളിൽ പൊതിഞ്ഞ് കിടത്തിയിരുന്നു. നിസ്ക്കാരം കഴിഞ്ഞ ഉടനെ കുട്ടി കരയുന്നത് കേട്ട് നോക്കിയ യുവതി കുട്ടിയുടെ കഴുത്തിലെ മാല കാണുന്നില്ല എന്ന് മനസ്സിലാക്കി. തൊട്ടടുത്ത് ഇരുന്ന് നിസ്ക്കരിച്ച മറ്റൊരു യുവതിയേയും കാണുന്നില്ല എന്ന് മനസ്സിലായതിൽ മോഷണം നടത്തിയതാണ് എന്ന് മനസ്സിലാക്കിയ യുവതി മാളിലെ സെക്യൂരിറ്റി വിഭാഗത്തെ വിവരം അറിയിക്കുകയും, അവർ നിസ്ക്കാര ഹാളിലും പുറത്തുമുള്ള എല്ലാ സി സി ടി വി ക്യാമറകളും പരിശോധിച്ചതിൽ പ്രതിയായ ഷാഹിന നിസ്ക്കാര റൂമിലേക്ക് കയറി പോകുന്നതും, തിരികെ ശീഘ്രം പുറത്തേക്ക് പോകുന്നതിന്റേയും ദൃശ്യങ്ങൾ കിട്ടി. കൂടാതെ ഭർത്താവായ ഫസലുറഹ്മാനുമൊത്ത് നിസ്ക്കാര റൂമിൻ്റെ പരിസരങ്ങളിൽ കറങ്ങി നടക്കുന്നതിന്റേയും ദൃശ്യങ്ങൾ കിട്ടി. മാളിൻ്റേ അധികൃതർ പ്രതികളുടെ ദൃശ്യങ്ങൾ പെട്ടെന്ന് തന്നെ കസബ പോലീസിന് കൈമാറുകയും പരാതിക്കാരി കസബ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും കസബ പോലീസ് കേസ് എടുക്കുകയും ചെയ്തു. പ്രതികളുടെ ദൃശ്യങ്ങൾ കിട്ടിയ കസബ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജമ്മോഹൻ ദത്തൻ, ലഭിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസിന്റെ ക്രൈം ഡാറ്റാബേസ് പരിശോധിച്ചതിൽ പ്രതികളുമായി സാമ്യമുള്ള ഫോട്ടോകൾ ക്രിമിനൽ ഗാലറിയിൽ നിന്നും ലഭിച്ചു. ആയതുമായി ബന്ധപ്പെട്ട കേസുകൾ നോക്കിയതിൽ 2018 വർഷം ഹൈലൈറ്റ് മാളിലെ നിസ്കാര റൂമിൽ നിന്നും കുട്ടിയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച കേസിലെ പ്രതികളാണ് എന്നതടക്കമുള്ള പ്രതികളുടെ എല്ലാ വിവരങ്ങളും ലഭിച്ചു. തുടർന്ന് രാത്രി തന്നെവിശദമായ ശാസ്ത്രീയ പരിശോധന നടത്തിയതിൽ പ്രതികൾ ലുലു മാളിൽ എത്തിയതായും, മോഷണ ശേഷം രണ്ട് വഴിക്കായി തിരിഞ്ഞ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ഒരുമിച്ച് കൂടി ട്രെയിനിൽ കടന്ന് കളഞ്ഞതായും, രാത്രി പ്രതികൾ കാസറഗോഡ് പടന്ന എന്ന സ്ഥലത്ത് എത്തിയതായും വിവരം ലഭിച്ചു. തുടർന്ന് സബ്ബ് ഇൻസ്പെക്ടർ ജമ്മേഹൻ ദത്തൻ്റെ നേതൃത്വത്തിൽ കാസറഗോഡ് എത്തിയ പോലീസ് സംഘം, പ്രതികൾ വാടകക്ക് താമസിക്കുന്ന പടന്നയിലെ വീട് കണ്ടുപിടിച്ച് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും, മോഷണ മുതലായ സ്വർണ്ണ മാല കണ്ടെടുക്കുകയും ചെയ്തു. ASI സജേഷ്, SCPO സുധർമ്മൻ, ACP Town Squad അംഗങ്ങളായ ഷാലു, സുജിത്ത് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close