top news

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിച്ചു

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിച്ചു. കെഎസ്ഇബി വൈദ്യുതിയിലാണ് എസ്.എ.ടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയിലെ ട്രാന്‍സ്‌ഫോര്‍മറിലെ വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ മാറ്റിസ്ഥാപിച്ചാണ് പ്രശ്‌നം പരിഹരിച്ചിരിക്കുന്നത്.
ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതായും എസ്എടി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.

ഇന്നലെ ആശുപത്രി മൂന്ന് മണിക്കൂര്‍ നേരം പൂര്‍ണമായും ഇരുട്ടിലായിരുന്നു. വിവിധ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിലേക്ക് നയിച്ചത്. ആശുപത്രിയിലെ പിഡബ്‌ള്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തയാണ് കെഎസ്ഇബി പഴിക്കുന്നത്. കുറ്റം കെഎസ്ഇബിക്ക് നേരെയും വിമര്‍ശനമുണ്ട്.

ഡോക്ടര്‍മാര്‍ ടോര്‍ച് വെളിച്ചത്തിലായിരുന്നു രോഗികളെ നോക്കിയിരുന്നത് . വലിയ പ്രതിഷേധമാണ് പിന്നീട് കണ്ടത്. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ പുറത്തുനിന്നും ജനറേറ്റര്‍ എത്തിച്ചാണ് ഇന്നലെ രാത്രി വൈദ്യുതി പുനസ്ഥാപിച്ചത്.

അത്യാഹിത വിഭാഗം അടക്കമുള്ള പ്രധാനപ്പെട്ട ആശുപത്രിയില്‍ അറ്റകുറ്റപ്പണി നടത്തുമ്പോള്‍ വേണ്ട മുന്നൊരുക്കങ്ങള്‍ തയ്യാറാക്കുന്നതിലാണ് വിവിധ വിഭാഗങ്ങള്‍ക്ക് വീഴ്ചയുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close