കോഴിക്കോട് : ഭരണനിർവഹണ രംഗത്ത് തന്റെ നിർദ്ദേശങ്ങൾ നടപ്പിലാവുന്നില്ലെന്നും നിസ്സഹായ ആണെന്നും മേയർ തിങ്കളാഴ്ച കൗൺസിൽ യോഗത്തിൽ പ്രകടിപ്പിച്ച സങ്കടം കോർപ്പറേഷൻ ഭരണരംഗത്ത് ഉള്ള കെടു കാര്യസ്ഥിതിയുടെയും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും സിപിഎം പക്ഷപാതത്തിന്റെയും പ്രകടമായ തെളിവാണെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ കെ സി ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ മൊയ്തീൻ കോയയും പറഞ്ഞു… ഭരണനിർവഹണ രംഗത്ത് മേയർ അവഗണിക്കപ്പെടുന്നു എന്നുള്ള യാഥാർത്ഥ്യം കുറെ കാലങ്ങളായി ഉയർന്നതാണ്. മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും മേയറെ അവഗണിച്ചുകൊണ്ട് ഭരണകാര്യങ്ങളിൽ ഇടപെടുന്നു എന്നുള്ള യാഥാർത്ഥ്യം നഗര വാസികൾക്കു അറിയാവുന്നതാണ്..ടാഗോർ ഹാൾ പുനർ നിർമ്മിക്കുന്ന കാര്യത്തിൽ പോലും മേയർ പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച കാര്യമെല്ലാവർക്കും… കൗൺസിൽ യോഗത്തിൽ കാര്യം തുറന്നു പറഞ്ഞതിന് മുൻമേയരുടെ മകൻ ശാസനാ സ്വരത്തിൽ പ്രകടിപ്പിച്ച അഭിപ്രായവും എല്ലാ കൗൺസിലർമാർക്കും മാധ്യമപ്രവർത്തകന്മാർക്കും മനസ്സിലായിട്ടുണ്ട്.. ഇതു പ്രതിഷേർധാർഹമാണ്. സരോവരത്ത് സ്ഥാപിക്കാൻ നിശ്ചയിച്ച ബിൽഗേറ്റ് ഫൗണ്ടേഷൻ മാലിന്യ സംസ്കരണ കേന്ദ്രം കോഴിക്കോടിന് നഷ്ടപ്പെട്ടതിനെക്കുറിച്ചും ഭരണകൂടങ്ങളിൽ വ്യത്യസ്തമായ അഭിപ്രായമുണ്ട്..ബിൽഗേറ്റ് ഫൗണ്ടേഷൻ നേരിട്ട് കോഴിക്കോടിനെ സെലക്ട് ചെയ്തതാണ്.അവരുടെ പ്രതിനിധി കോഴിക്കോട്ട് നേരിട്ട് എത്തി ഈ കാര്യം അറിയിക്കുകയും ചെയർമാൻമാർ കക്ഷി നേതാക്കന്മാർ എന്നിവർക്ക് ഈ കാര്യത്തിൽ വിശദീകരണം നൽകിയതും ആണ്. നമ്മുടെ ഓഫീസിൽ നിന്നും ചില സാങ്കേതിക കാര്യങ്ങളിലുള്ള വിവരങ്ങൾ കൈമാറുന്നതിൽ വന്ന കാലതാമസം ചൂഷണം ചെയ്തു കൊണ്ടാണ് തിരുവനന്തപുരത്തേക്ക് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ കോഴിക്കോട് ഒരു എംഎൽഎ ഇടപെട്ട് ഈ പദ്ധതി കൊണ്ടുപോയത്. ഈ കാര്യത്തിലും മെയർക്ക് അഭിപ്രായ ഐക്യമില്ല. മേയറെ ഒറ്റപ്പെടുത്തി ഭരണം സമ്പൂർണമായും കയ്യടക്കുന്ന സമീപനം ശരിയല്ല. ആ കാര്യത്തിൽ പുനപരിശോധനക്ക് ഭരണനേതൃത്വം തയ്യാറാകണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നു.
Related Articles
Check Also
Close-
ഉത്തരഖണ്ഡില് മേഘവിസ്ഫോടനം
August 1, 2024