കഴക്കൂട്ടത്ത് പെണ്‍കുട്ടിയെ ഫ്ലാറ്റില്‍ കയറി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി കൂപ്പര്‍ ദീപു ഒളിവില്‍ കഴിയുന്ന സ്ഥലത്തെപ്പറ്റി സൂചന ലഭിച്ചതായി കഴക്കൂട്ടം പോലീസ് അറിയിച്ചു. പ്രതി മധുരയിലുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. കഴക്കൂട്ടം എ സി പി നിയാസ് നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അപ്പാര്‍ട്ടുമെന്റില്‍ കയറി പെണ്‍കുട്ടിക്ക് ബലമായി മദ്യം നല്കി ബലാത്സംഗം ചെയ്തെന്നാണ് കേസ്.
രണ്ട് ദിവസം മുമ്പാണ് അതിക്രമം നടന്നതെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. കഴക്കൂട്ടം പോലീസ് സ്റ്റേഷന് പരിധിയിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഫ്ലാറ്റിലെത്തിയ സുഹൃത്തിന്റെ സുഹൃത്ത് ദീപുവാണ് പീഡനത്തിന് ഇരയാക്കിയത്.
സുഹൃത്തുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ദീപു എത്തിയത്. ഇതിനിടെ ബലമായി മദ്യം കുടിപ്പിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.