KERALAlocaltop news

കനാലിൽ സെപ്റ്റിക്ക് മാലിന്യം ഒഴുക്കിയവർ പിടിയിൽ

കോഴിക്കോട്:

ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കിഴക്കും മുറി കനാൽ ഭാഗത്ത് രാത്രി സെപ്റ്റിക്ക് മാലിന്യം ഒഴുക്കി ജലസ്രോതസ്സ് മലിനമാക്കുകയും സാംക്രമിക രോഗങ്ങൾ പരത്താനും പൊതു ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന തരത്തിലും പൊതുജന ശല്യമാകുന്ന രീതിയിലും സെപ്റ്റിക്ക് മാലിന്യം പൊതുസ്ഥലത്ത് കനാലിലേക്ക് ഒഴുക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ . മാലിന്യ വണ്ടി ഓടിച്ച ഡ്രൈവറും കോൺടാക്ടറും വാഹന ഉടമയും പിടിയിലായി. ഡ്രൈവറായ മുഹമ്മദ്” ഷാജഹാൻ, (28) ബൈത്തബൽ – മാജിദ(h). അരിക്കാട് നല്ലളം, വാഹന ഉടമയായ നൗഫീർ അലി, (.36)  പരിലാളനം(h),കല്ലായ്. പി.ഒ., കോൺട് ക്ടറായ രാജു . (30).ശാന്തി നഗർ കോളനി,വെസ്റ്റ് ഹിൽ എന്നിവരാണ് പിടിയിലായത്.ഈ വാഹനം പേലീസ് ബന്തവസ്സിലെടുത്ത് കോടതിക്ക് കൈമാറി.

ഇത്തരത്തിൽ മാലിന്യം നിക്ഷേപിച്ചതിന് അടുത്ത കാലത്തായി 3-ാമത്തെ വാഹനമാണ് പിടിച്ചെടുക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതും പൊതുജനങ്ങൾക്ക് ആരോഗ്യപരമായി പ്രശ്നമുണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾക്ക് കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കേസ്സന്വേഷണം ഇൻസ്പെക്ടർ സജീവ് എസ്.സബ്ബ് ഇൻസ്പെക്ടർ നിമിൻ കെ.ദിവാകരൻ,എന്നിവർ ചേർന്നാണ് നടത്തി വാഹനം പിടിച്ചെടുത്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close