KERALAlocaltop news

കാർഷിക ബഡ്ജറ്റും പുനരുദ്ധാരണ പാക്കേജും വേണം – കിസാൻ ജനത

ബാലുശേരി: കാർഷിക വ്യത്തി കൊണ്ട് മാത്രം ഉപജീവനം കഴിക്കുന്ന കർഷകർ വൻപ്രതിസന്ധിയിലാണ്, ക്യഷിചിലവുകൾ ക്രമാതീതമായി വർദ്ധിക്കുകയും ഉൽപ്പന്ന വിലയും ഉൽപാദന ചിലവുമായി കുട്ടിയോജിപ്പിക്കാനാകാത്ത സാഹചര്യവും കണക്കിലെടുത്ത് ചെറുകിട നാമമാത്ര കർഷകരെ കൃഷിയിൽ ഉറപ്പിച്ചു നിർത്തുന്നതിനാവശ്യമായ സമഗ്ര പാക്കേജും കാർഷിക ബഡ്ജറ്റും അനിവാര്യമായിരിക്കുകയാണെന്നും അതിനാവശ്യമായ നടപടികളിലേക്ക് കടക്കുന്നതിന് ഇനിയും സർക്കാർ അമാന്തം കാണിച്ചു കൂടെന്നും കിസാൻ ജനത ജില്ലാ കൺവൻഷൻ ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് ആർജെഡി സംസ്ഥാന വൈസ് പ്രസിഡൻറ് ,ഇ പി ദാമോദരൻ പറഞ്ഞു.
കർഷക പെൻഷൻ വ്യവസ്ഥകൾ സുതാര്യമാക്കണം, കർഷകർക്ക് ഉത്പാദനക്ഷമതയ്ക്കാനുപാതികമായി ശമ്പളവും ഏർപ്പെടുത്തണം, സബ്സിഡികൾ പുനസ്ഥാപിക്കണം, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം, വിലസ്ഥിരത ഉറപ്പുവരുത്തുന്നതിന് നടപടികൾ വേണം തുടങ്ങിയ ആവശ്യങ്ങളും കൺവൻഷൻ മുന്നോട്ടുവച്ചു.
കിസാൻ ജനത ജില്ലാ പ്രസിഡൻറ്റ് എൻ കെ രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു , സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൻ കുളത്തിങ്കൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി സി ഡി പ്രകാശ് റിപ്പോർട്ടും പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. സുജാ ബാലുശ്ശേരി, ഭാസ്കരൻ കൊഴുക്കല്ലൂർ, വൽസൻ എടക്കോടൻ, എൻ നാരായണൻ കിടാവ്, ദിനേശൻ പനങ്ങാട്, സി വേണു ദാസ്, സന്തോഷ് കുറുമ്പൊയിൽ,അഷറഫ് വള്ളോട്ട്, അനീസ് ബാലുശ്ശേരി, ടി കെ കരുണാകരൻ, കെ ജി രാമനാരായണൻ കല്ലോട് ഗോപാലൻ, വിജയൻ അത്തിക്കോട്,എന്നിവർ സംസാരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close