കോഴിക്കോട് : വെള്ളയിൽ ലയൺസ് പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്നും 80,000 ത്തോളം രൂപ വിലവരുന്ന ക്യാമറ ലെൻസുകൾ മോഷ്ടിച്ച പ്രതി ഉസ്മാൻ കോയ (25) S/o നാസർ, നാലുകുടിപ്പറമ്പ് ,റാഷിദ് മൻസിൽ, വെള്ളയിൽ എന്നയാളെ വെള്ളയിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുടെ വീട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ഓഗസ്റ്റ് മാസം ആയിരുന്നു മോഷണം നടന്നത് പ്രതിയുടെ കൂടെയുണ്ടായിരുന്ന കൂട്ടുപതികൾ നേരത്തെ പോലീസിന്റെ അറസ്റ്റിലായിരുന്നു.ഇയാൾക്കെതിരെ വെള്ളയിൽ സ്റ്റേഷനിൽ മയക്കുമരുന്ന് കേസും നിലവിലുണ്ട്