
കോഴിക്കോട് : ”സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം” എന്ന സന്ദേശത്തിൽ വിമൻ ഇന്ത്യ മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും നാളെ (ചൊവ്വ) മുതലക്കുളം മൈതാനിയിൽ നടക്കും.
വൈകിട്ട് മൂന്ന് മണിക്ക് ഇൻഡോർ സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി മുതലക്കുളം മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചർ ഉദ്ഘാടനം ചെയ്യും. ദേശീയ കമ്മിറ്റി അംഗം എം എം ഫായിസ ഷെഫീക്ക (തമിഴ്നാട് ), സംസ്ഥാന വൈസ് പ്രസിഡണ്ട് മേരി എബ്രഹാം, സംസ്ഥാന ജനറൽ സെക്രട്ടറി എം ഐ ഇർഷാന ടീച്ചർ, സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ലസിത ടീച്ചർ, എൻ കെ സുഹറാബി ടീച്ചർ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് റംഷീന ജലീൽ, ജനറൽ സെക്രട്ടറി ഷബ്‌ന തച്ചം പൊയിൽ, മലപ്പുറം ജില്ലാ പ്രസിഡണ്ട് ലൈലാ ഷംസുദ്ദീൻ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് സമീറ, വയനാട് ജില്ലാ പ്രസിഡണ്ട് ജംഷീദ നൗഷാദ്, എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സെക്രട്ടറി റഹ്മത്ത് നെല്ലൂളി തുടങ്ങിയവർ പങ്കെടുക്കും