കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയും ജില്ല സഹകരണ ആശുപത്രിയും സംയുക്തമായി ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി
കുട്ടികൾക്കായി
ചിത്ര രചന മത്സരം സംഘടിപ്പിച്ചു. കരിക്ക് ഫെയിം നടൻ അരൂപ് ശിവദാസ് ഉദ്ഘാടനം ചെയ്തു.
കെ ഡി സി എച്ച് ചെയർമാൻ പ്രൊഫ. പി ടി അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.
കെ ഡി സി എച്ചിൻ്റെ ജനനി പ്രൊജക്റ്റിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. റോട്ടറി സൈബർ സിറ്റി പ്രസിഡണ്ട് മുല്ലവീട്ടിൽ സക്കീർ ഹുസൈൻ,
സെക്രട്ടറി നബീൽ വി ബഷീർ ,റോട്ടറി ഡിസ്ട്രിക്ട് ചെയർ സന്നാഫ് പാലക്കണ്ടി , മെഡിക്കൽ സൂപ്പണ്ട് ഡോ. കെ സി രമേശൻ, അസി. സെക്രട്ടറി കെ സി അനൂപ് എന്നിവർ പ്രസംഗിച്ചു.
എം വിനിഷ സ്വാഗതവും
ആൻസി ടി ചാക്കോ നന്ദിയും പറഞ്ഞു.