തത്സമയ TAVR സെഷൻ വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് മൈഹാർട്ട് സെന്റർ
കോഴിക്കോട് നൂതന മെഡിക്കൽ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്ന ‘ഹൈദരാബാദ് വാൽവ്സ് -2024’ൽ കോഴിക്കോട് മൈഹാർട്ട് സെന്ററിലെ ഹൃദ്രോഗ വിഭാഗം ലൈവ് ആയി നടത്തിയ ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ് (TAVR) നടപടിക്രമം വിജയകരമായി പൂർത്തിയാക്കി. ഡോ. ആശിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഹൃദ്രോഗ വിഭാഗമാണ് കേരളത്തിൽ നിന്നുള്ള ഏക തൽസമയ ശസ്ത്രക്രിയ ചെയ്തത്. ഹൈദരാബാദ് വാൽവ്സ് 2024-ന്റെ മൂന്നാം പതിപ്പിൽ ലോകമെമ്പാടുമുള്ള 25-ലധികം തത്സമയ കേസ് പഠനങ്ങൾ അവതരിപ്പിച്ച പരിപാടിയുടെ ഭാഗമായി 80 വയസ്സുള്ള ഒരു രോഗിയിൽ നടത്തിയ നടപടിക്രമം തത്സമയം സംപ്രേക്ഷണം ചെയ്തു.
ഹൃദ്രോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ ചികിത്സാവൈദഗ്ധ്യ മുദ്ര പതിപ്പിച്ച് കേരളത്തിന്റെ മെഡിക്കൽ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച്ച ഡോ. ആശിഷ് കുമാറിനെയും സംഘത്തെയും മൈഹാർട്ട് സെന്റർ അഭിനന്ദിച്ചു. ഹൃദയസംബന്ധമായ നടപടിക്രമങ്ങളിലെ പുതുമകൾ പ്രദർശിപ്പിക്കുന്നതിനുള്ള പ്രശസ്തമായ ആഗോള പ്ലാറ്റ്ഫോമാണ് ഹൈദരാബാദ് വാൽവ്സ് 2024.