KERALAlocaltop news

കേന്ദ്രനയങ്ങൾക്കെതിരെ ആദായനികുതി ഓഫീസ് ധർണ്ണ

കോഴിക്കോട്:

കേന്ദ്ര സർക്കാരിൻ്റെ തെറ്റായ കാർഷിക തൊഴിലാളി നയങ്ങളിൽ പ്രതിക്ഷേധിച്ചു സംയുക്ത കർഷക, ട്രേഡ് യൂണിയൻ ധർണ മാനാഞ്ചിറക്ക് സമീപമുള്ള ഇൻകം ടാക്സ് ഓഫീസിനു മുൻപിൽ നടന്നു. ചൊവ്വാഴ്ച രാവിലെ മുതലക്കുളത്തു നിന്നും തുടങ്ങിയ വമ്പിച്ച പ്രതിക്ഷേധ റാലിക്കു
മുൻ എം എൽയും കർഷക സംഘം അഖിലേന്ത്യാ നേതാവുമായ പി.വിശ്വൻ മാസ്റ്റർ , കിസാൻ സഭ ജില്ലാ സിക്രട്ടറിയും സംയുക്ത കർഷക സമിതി ജില്ലാ ചെയർമാനുമായ സഖാവ് ടി.കെ രാജൻ മാസ്റ്റർ ,
നാഷണലിസ്റ്റ് കിസാൻ സഭ ജില്ലാ സെക്രട്ടറി സി. പി. അബ്ദുറഹ്മാൻ കർഷക സംഘം നേതാക്കന്മാരായ എം മെഹബൂബ് , കെ. കെ ദിനേശൻ ,ബാബു പറശ്ശേരി , ട്രേഡ് യൂണിയൻ നേതാക്കളായ
മാമ്പറ്റ ശ്രീധരൻ ,
PK നാസർ തുടങ്ങിയ വർ നേതൃത്വം നല്ലി
തുടർന്നു മാനാഞ്ചിറക്കു സമീപമുള്ള ഇൻകംടാക്സ് ഓഫീസിനു മുമ്പിൽ നടന്ന ധർണയിൽ വിവിധ യൂണിയനുകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.

സിഐടിയു സംസ്ഥാന സെക്രട്ടറി ബഷീർ കൂട്ടായി ഉദ്ഘാടനം നിർവഹിച്ചു. എം മെഹബൂബ് അധ്യക്ഷനായ ചടങ്ങിൽ പി കെ നാസർ സ്വാഗതവും, മുൻ എംഎൽഎ വിശ്വൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ,
ടി.കെ.രാജൻ മാസ്റ്റർ , എൻ എൽ സി ജില്ലാ പ്രസിഡന്റ് ഐ വി രാജേന്ദ്രൻ, നാഷണൽ ലിസ്റ്റ് കിസാൻ സഭാ ജനറൽ സെക്രട്ടറി സിപി അബ്ദുറഹ്മാൻ, കിസാൻ ലീഗ് സംസ്ഥാന സെക്രട്ടറി യു.പി അബൂബക്കർ , STU ട്രേഡ് യൂണിയൻ നേതാവ് NKC ബഷീർ , കിസാൻ ജനത ജില്ലാ പ്രസിഡന്റ് എൻ കെ രാമൻ കുട്ടി മാസ്റ്റർ, SUCI സിക്രട്ടറി
കെ ശ്രീകുമാർ,അതോടൊപ്പം വിവിധ ട്രേഡ് യൂണിയനുകളിലെ വ്യക്തികൾ ധർണ്ണയ്ക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close