KERALAlocalPoliticstop news

മോർച്ചറിയിൽ ഇൻക്വസ്റ്റിന് സ്ഥലമില്ല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

 

 

കോഴിക്കോട് : മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഇൻക്വസ്റ്റ് നടപടികൾ ചെയ്യുന്ന പോലീസുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നിൽക്കാൻ പോലും സ്ഥലമില്ലാത്ത കുടുസുമുറിയിലാണ് ഇൻക്വസ്റ്റ് നടക്കുന്നത്. നിലത്തുള്ള ചോരയിൽ ചവിട്ടി നിന്നു വേണം ഇൻക്വസ്റ്റ് പൂർത്തിയാക്കേണ്ടത് . മോർച്ചറിയിൽ അവഗണന മ്യതദേഹങ്ങളോട് മാത്രമല്ല ജീവനക്കാരോടുമുണ്ടെന്ന് പരാതിയുണ്ട്. ദിവ
സേനെ പത്തോളം ഇൻക്വിസ്റ്റ് നടക്കാറുണ്ട്. മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ
പോസ്റ്റ് മോർട്ടം നടപടികൾ വൈകാറുണ്ടെന്നും പരാതിയുണ്ട്.

അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ഫ്രീസർ ഇൻക്വസ്റ്റ് മുറിയിലേക്ക് കൊണ്ടുവന്നതിനാൽ നിലവിൽ രണ്ടു ടേബിളുകൾ മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. ഇൻക്വസ്റ്റ് സമയത്ത് മുറയിലുണ്ടാകേണ്ട രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കും 5 സാക്ഷികൾക്കും നിൽക്കാൻ പോലും സ്ഥലമുണ്ടാകാറില്ല. മ്യത
ദേഹത്തിൽ നിന്നും ഒഴുകുന്ന രക്തത്തിലും സ്രവത്തിലും ചവിട്ടി നിന്നു വേണം ഇവർ
ജോലി ചെയ്യേണ്ടത്. പകർച്ചവ്യാധികൾ പകരാൻ വരെ സാധ്യതയുണ്ട്. ഫ്രീസർ മാറ്റി സ്ഥാപിച്ചാൽ സ്ഥലം ലഭിക്കുമെന്നാണ് മനസിലാക്കുന്നത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇടപെട്ടത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close