കോഴിക്കോട്: നാടകം വിദ്യാഭ്യാസത്തിൻ്റെ ഒരു പ്രധാന ഉപകരണമായി മാറേണ്ടതുണ്ടെന്നും നാടകത്തിൻ്റെ സാധ്യതകൾ നല്ല രീതിയിൽ ഉപയോഗിക്കുമ്പോൾ മാത്രമാണ് ജ്ഞാന സമ്പാദനം സമഗ്രമാകുകയുള്ളു എന്നും സ്ക്കൂൾ ഓഫ് ഡ്രാമ അദ്ധ്യാപകൻ ഗോപിനാഥ് കോഴിക്കോട് പറഞ്ഞു. കാലിക്കറ്റ് ബുക് ക്ലബിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സംഘിടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ നാലാമത് പ്രഭാഷണമായ “നാടകം:അരങ്ങിൻ്റെ അമ്പത് വർഷം”എന്ന എന്ന വിഷയത്തിലുള്ള പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.നാടകത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്നത് വസ്തുയാണ്.അദ്ദേഹം കൂട്ടി ചേർത്തു.
ചടങ്ങിൽ മുതിർന്ന സംസ്കാരിക പ്രവർത്തകനും ദർശനം സാംസ്കാരിക വേദിയുടെ സ്ഥാപകനുമായ എം. എ.ജോൺസനെ ആദരിച്ചു.ഡോ.ജെ. പ്രസാദ് ആദരഭാഷണം നടത്തി.ഡോ.ഖദീജ മുംതാസ് ഉപഹാരം സമർപ്പിച്ചു.ഐസക് ഈപ്പൻ,കെ.ആർ. മോഹൻദാസ്,സി.പി.മമ്മു,മോഹനൻ പുതിയോട്ടിൽ കെ.ജി.രലഘുനാഥ്,എൻ. എം.സണ്ണി, തുടങ്ങിയവർ സംസാരിച്ചു.