കോഴിക്കോട്: 34 വർഷം മുമ്പത്തെ പ്രീ ഡിഗ്രി കാലസ്മരണകളുമായി എം.ഇ.എസ് വിമൻസ് കോളജ് പൂർവ വിദ്യാർഥികൾ സംഗമിച്ചു. ഹാർമണി എന്ന പേരിൽ ഹൈസൺ ഹെറിറ്റേജിൽ നടന്ന സംഗമം പിന്നണിഗായികയും 1990-ബാച്ചിലെ പൂർവ വിദ്യാർഥിയുമായ സിന്ധു പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. സന്ധ്യ അജിത് അധ്യക്ഷത വഹിച്ചു. ബിന്ദു സുമൻലാൽ
സ്വപ്ന ശശികുമാർ, ലേഖ ഹരിദാസ്, പാർവീൻ, വഹിദ എന്നിവർ സംസാരിച്ചു. വി.പി. സബിദ സ്വാഗതവും രഹ്ന ബീഗം നന്ദിയും പറഞ്ഞു.
ബിന്ദു സുമൻലാൽ, ഷൈനി, രഹ്‌ന, ഷമീറ, ഷിജി, സബിദ എന്നിവർ വിവിദ കലാപരിപാടികൾ അവതരിപ്പിച്ചു.
പടം
34 വർഷം മുമ്പത്തെ പ്രീ ഡിഗ്രി കാലസ്മരണകളുമായി എം.ഇ.എസ് വിമൻസ് കോളജ് പൂർവ വിദ്യാർഥികൾ സംഗമിച്ചപ്പോൾ