BusinessTechnologytop news
ഇലക്ട്രിക് ക്രോസ്ഓവറായ നിസ്സാന്‍ അരിയ അവതരിപ്പിച്ചു
ഡ്രൈവര്‍ സഹായ സംവിധാനമായ പ്രൊപൈലറ്റ് 2.0, പ്രോപൈലറ്റ് വിദൂര പാര്‍ക്കിങ്, ഇ-പെഡല്‍ സവിശേഷതകള്‍ എന്നിവ മികച്ച ഡ്രൈവിങ് അനുഭവം നല്‍കും. മികച്ച സുരക്ഷ സംവിധാനമാണ് വാഹനത്തിനുള്ളത്. ഇന്റലിജന്റ് എറൗണ്ട് വ്യൂ മോണിറ്റര്‍, ഇന്റലിജന്റ് ഫോര്‍വേഡ് കൂളിഷന്‍ വാണിങ്, ഇന്റലിജന്റ് എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് സാങ്കേതികവിദ്യ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കാര്‍ ക്രമീകരണങ്ങള്‍ക്ക് സംഭാഷണങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഹൂമന്‍-മെഷീന് ഇന്റര്‍ഫേസ് സംവിധാനമുണ്ട്. ഓവര്‍-ദി-എയര്‍ ഫേംവെയറും ആമസോണ്‍ അലക്സ സംവിധാനവും അരിയയില്‍ ഉള്‍പ്പെടുന്നു.
18 മാസത്തിനുള്ളില്‍ 12 പുതിയ മോഡലുകള്‍ പുറത്തിറക്കാനും നിസ്സാന്‍ പദ്ധതിയിടുന്നു.2023 സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇവികളുടെയും ഇ-പവര്‍ വൈദ്യുതീകരിച്ച മോഡലുകളുടെയും വില്‍പ്പന പ്രതിവര്‍ഷം ഒരു ദശലക്ഷം യൂണിറ്റായിരിക്കുമെന്ന് നിസ്സാന്‍ പ്രതീക്ഷിക്കുന്നു.