
കോഴിക്കോട്. കരിപ്പൂർ അന്താരാഷ്ട്ര എയർപോർട്ടിൽ യാത്ര ക്കാരെ പാർക്കിംങ്ങ് സമയ ഗ്രമം തെറ്റിച്ച് അധിക ചാർജ്ജ് വാങ്ങി ചൂഷണം ചെയ്യുന്ന Toll ബൂത്ത് നടത്തിപ്പുകാർക്കെതിരെ നടപടി എടുക്കണമെന്ന് പിപ്പിൾസ് ആക്ഷൻ ഗ്രുപ്പ് ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് അഡ്വ. എ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു ഡോ കെ.മോയ്തു, യുനസ് പരപ്പിൽ, ടി.കെ.അസിസ്, എം.എ.സത്താർ, പി.ആർ. സുനിൽ സിംങ്ങ് എന്നിവർ സംസാരിച്ചു എം.എസ്.മെഹബുബ് സ്വാഗതവും ഇ. ബേബി വാസൻ മാസ്റ്റർ നന്ദിയും പറഞ്ഞു.