KERALAlocaltop news

കാണാതായ പട്ടാളക്കാരനെ കണ്ടെത്തി : ” വിഷ്ണു ദൗത്യം ” പൂർത്തിയാക്കി കേരള പോലീസ് ടീം എലത്തൂർ

കോഴിക്കോട് :                                                          കാണാതായ പട്ടാളക്കാരനെ തിരഞ്ഞ് പോലീസ് ഓടിയത് കിലോമീറ്ററുകൾ.
കോഴിക്കോട്: കോഴിക്കോട് എലത്തൂർ സ്വദേശിയും പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ബോക്സിങ് താരവുമായ വിഷ്ണുവിനെ തിരഞ്ഞ് പോലീസ് പോയത് പൂനെ, ബോംബെ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ. പട്ടാളക്കാരനായ വിഷ്ണു 15 ദിവസം ലീവ് എടുത്ത് വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു പോയെങ്കിലും വീട്ടിലെത്താത്തതിനെ തുടർന്ന് എലത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതികിട്ടിയ ഉടനെ എലത്തൂർ പോലീസ് അന്വേഷണം നടത്തുകയും എലത്തൂർ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ്, SCPO അതുൽ കുമാർ, CPO വൈശാഖ് എന്നിവർ ചേർന്ന് പൂനെ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുകയും വിഷ്ണുവിന്റെ കോച്ച്, കൂടെ ജോലി ചെയ്യുന്നവർ തുടങ്ങിയവരുടെ മൊഴിയെടുത്തതിൽ 17.12.24 മുതൽ 15 ദിവസത്തെ ലീവെടുത്ത് പോയതാണെന്ന് അറിയാൻ കഴിഞ്ഞു.
പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇറങ്ങിയ പോലീസ് സംഘം പൂനെ റെയിൽവേ സ്റ്റേഷനിലെ CCTV പരിശോധിക്കുകയും, വിഷ്ണു 4.10 നു ബോംബെയ്‌ക്കുള്ള ലത്തൂർ എക്സ്പ്രസിൽ കയറുന്നതായി കാണുകയും, പോലീസ് സംഘം ഉടനെ ബോംബെയ്ക്ക് പോവുകയുമായിരുന്നു. ഈ ട്രെയിനിന്റെ അവസാന സ്റ്റോപ്പ്‌ ആയ ചത്രപതി ശിവജി റെയിൽവേ സ്റ്റേഷനിൽ പോലീസ് സംഘം ഇറങ്ങി അവിടുത്തെ CCTV പരിശോധിച്ചതിൽ വിഷ്ണു 8.20 ന് ട്രെയിൻ ഇറങ്ങി പോവുന്നത് കാണാൻ കഴിഞ്ഞു. ഉടനെ പോലീസ് ടീം മുംബൈ DCP ഓഫീസിൽ എത്തുകയും അവിടുന്ന് CCTV ചെക്ക് ചെയ്തത്തിൽ വിഷ്ണു മുംബൈ നരിമൻ സ്ട്രീറ്റ്റിലേക്ക് പോവുന്നതായി കാണാൻ കഴിഞ്ഞു. നരിമൻ സ്ട്രീറ്റ്റിലെ എല്ലാ CCTV ക്യാമറയും, ലോഡ്ജുകളും, രജിസ്റ്ററുകളും പരിശോധിച്ചതിൽ STAR DELUXE എന്ന ലോഡ്ജിൽ 17.12.24 തിയ്യതി മുതൽ 20.12.24 തിയ്യതി വരെ റൂം എടുത്തയായും 20.12.24 തിയ്യതി റൂം വേക്കറ്റ് ചെയ്തതയും മനസ്സിലാക്കുകയായിരുന്നു.
തുടർന്ന് CCTV പരിശോധനിയിൽ നാരിമൻ സ്റ്റീട്ടിൽ നിന്ന് 20.12.24 തിയ്യതി വിഷ്ണു പുറത്തേക്കു പോവുന്നത് കാണുകയും, വീണ്ടും പോലീസ് സംഘം ഈ 20.12.24 തിയ്യതിയിലെ ചത്രപതി ശിവജി റെയിൽവേ സ്റ്റേഷനിലെ CCTV പരിശോധിച്ചതിൽ രാവിലെ 8.10 ന് ബാംഗ്ലൂരിലേക്ക് പോവുന്ന ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ കയറുന്നതായി കാണുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി റെയിൽവേ ഓഫീസിൽ പോയി ടിക്കറ്റ് ചാർട്ട് പരിശോധിച്ചതിൽ ടിക്കറ്റ് ബുക്ക് ചെയ്തത് ബിനു എന്ന പേരിലാണെന്നു മനസ്സിലാക്കുകയും, അത് കാണാതായ വിഷ്ണു തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി റിസർവേഷൻ കൌണ്ടറിലെ CCTV പരിശോധിക്കുകയും, ടിക്കറ്റ് ബുക്ക്‌ ചെയ്തത് വിഷ്ണു തന്നെയാണെന്ന് പോലീസ് സംഘം ഉറപ്പുവരുത്തുകയും ചെയ്തു.
30.12.24 തിയതി പോലീസ് ടീം ബാംഗ്ലൂർ എത്തുകയും റെയിൽവേ സ്റ്റേഷനിലെ CCTV പരിശോധിച്ചെങ്കിലും വിഷ്ണുവിന്റെ ഫൂട്ടേജ് കണ്ടെത്താൻ കഴിഞ്ഞില്ല. 31 -ാം തിയ്യതി പട്ടാളക്കാർക്ക് സാലറി കയറും എന്ന് മനസ്സിലാക്കിയ പോലീസ് സംഘം വിഷ്ണുവിന്റെ ശമ്പളം വരുന്ന ബാങ്കുമായി ബന്ധപ്പെടുകയും ബാങ്കിലെ ബാങ്ക് സ്റ്റേറ്റ്മെൻറ് എടുത്ത് നോക്കിയതിൽ 31.12.24 ഉച്ചയ്ക്ക് ബാംഗ്ലൂരിലുള്ള SBI യുടെ ATM നിന്ന് പണം പിൻവലിച്ചതായി മനസ്സിലാവുകയും, ഉടനെ പോലീസ് സംഘം രണ്ട് ടീം ആയി തിരച്ചിൽ തുടരുകയും രാത്രിയോടുകൂടി ആൾക്കൂട്ടത്തിനിടയിൽ നിന്നും വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു.
വിഷ്ണുവിനെ 01.01.25 തിയ്യതി എലത്തൂർ സ്റ്റേഷനിൽ എത്തിക്കുകയും, ചോദ്യം ചെയ്തതിൽ സാമ്പത്തിക ബാധ്യത മൂലമാണ് നാടുവിട്ടത് എന്ന് പറയുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close