KERALAlocaltop news

മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയ പുന:ർ നിർമ്മാണം: ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ തറക്കല്ലിട്ടു

* 1961 ബിഷപ് ഡോ. പത്രോണി സ്ഥാപിച്ച കല്ല് പുതിയ ദേവാലയത്തിന് അടിസ്ഥാനശിലയായി

കോഴിക്കോട് : പുന:ർ നിർമ്മിക്കുന്ന മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിന് ഭക്തിസാന്ദ്രമായ ചടങ്ങിൽ തറക്കല്ലിടൽ . ഇന്ന് രാവിലെ ദിവ്യബലിക്ക് ചേർന്ന ചടങ്ങിൽ കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലയ്ക്കൽ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. 1934 ൽ സ്ഥാപിതമായ ക്രിസ്തുരാജ ദേവാലയം 1961 ൽ പുതുക്കിപണിതപ്പോൾ തറക്കല്ലായി അന്നത്തെ ബിഷപ് ഡോ. പത്രോണി സ്ഥാപിച്ച അതേ മൂലക്കല്ലിനു തന്നെയാണ് പുതിയ ദേവാലയത്തിൻ്റെ താക്കല്ലായി മാറാൻ നിയോഗമുണ്ടായത്. ഈശോ സഭാ പ്രൊവിൻഷ്യൽ ഫാ. ഇ.പി. മാത്യു, ഇടവക വികാരി ഫാ. സോണി, മുൻ വികാരിയും ഇടവകയുടെ ആത്മീയ ആചാര്യനുമായ ഫാ. അബ്രഹാം പള്ളിവാതുക്കൽ, മുൻ വികാരിമാർ, മറ്റ് ഈശോ സഭാ വൈദികർ, വിവിധ കോൺവൻ്റുകളിലെ കന്യാസ്ത്രീകൾ, ഇടവകാംഗങ്ങൾ, പറോപ്പടി സെൻ്റ് ആൻ്റണീസ് ഇടവകാംഗങ്ങൾ തുടങ്ങി നിരവധി പേർ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു.                                                          ഒന്നര വർഷം മുൻപ് കാലപ്പഴക്കം മൂലം പൊളിച്ചു മാറ്റിയതാണ് കോഴിക്കോട് മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയം .. മലബാറിലെ അതിപുരാതന ദേവാലയങ്ങളിലൊന്നാണ് കോഴിക്കോട് മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയം കോഴിക്കോട്ടെ ഏറ്റവും പഴക്കമേറിയ ലത്തീൻ കത്തോലിക്കാ പള്ളികളിലൊന്നാണ് . കേരളത്തിലെ സൊസൈറ്റി ഓഫ് ജീസസിൻ്റെ “മദർ ഹൗസ്” ആയ ക്രൈസ്റ്റ് ഹാളിനോടു ചേർന്ന് 1934 ൽ ആണ് ക്രിസ്തുരാജ ദേവലയം സ്ഥാപിതമായത് . ഒൻപത് പതിറ്റാണ്ടിൻ്റെ മഹത്തായ പാരമ്പര്യമുള്ള ദേവാലയത്തിൽ ആയിരക്കണക്കിന് തിരുക്കർമ്മങ്ങൾ നടന്നിട്ടുണ്ട്. ഒന്നര വർഷം മുൻപ് പഴയ ദേവാലയം പൊളിച്ചതിന് ശേഷം ജസ്യൂട്ട് ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിലെ കൊച്ചു ചാപ്പലിലാണ് ദിവ്യബലിയും മറ്റ് തിരുക്കർമ്മങ്ങളും നടത്തി വരുന്നത്. മലാപ്പറമ്പ് ബൈപാസിന് അഭിമുഖമായി നിർമിക്കുന്ന പുതിയ ദേവാലയം വൈകാതെ പൂർത്തിയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close