INDIAKERALAlocaltop news

മാമി തിരോധാന കേസ്: ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ ഡ്രൈവർ റെജിയും ഭാര്യയും മുങ്ങി

* പ്രതികളിലേക്ക് എത്തുന്ന സൂചനകൾ ലഭിച്ചു, അറസ്റ്റ് ഉടൻ

കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിൻ്റെ (മാമി) തിരോധാനത്തിൽ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറും ഭാര്യയും മുങ്ങി’. ജനുവരി ഏഴിന് ചൊവ്വാഴ്ച    ‘ ഡ്രൈവർ രജിത് കുമാർ   ,ഭാര്യ തുഷാര  എന്നിവരെ ക്രൈംബ്രാഞ്ച് വളരെ വിശദമായി ചോദ്യം ചെയ്തിരുന്നു. മാമിയുടെ തിരോധാനവുമായി ബന്ധപെട്ട ചില സുപ്രധാന വിവരങ്ങൾ ലഭിക്കുകയും ഇരുവരോടും പിറ്റേന്ന് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു . ഇതേ തുടർന്നാണ് പിറ്റേന്ന് ഇരുവരും അപ്രത്യക്ഷരായത്. അറസ്റ്റ് ഭയന്ന് ഇവർ മുങ്ങിയതാണെന്ന നിഗമനത്തിൽ പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. ഇരുവരേയും കാണാതായതായി തുഷാരയുടെ സഹോദരനാണ് നടക്കാവ് പോലീസിൽ പരാതി നൽകിയത്. ഇയാളടക്കം ഏതാനും പേർ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണ് ‘

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപത്തെ ലോഡ്‌ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച മുറി വെക്കേറ്റ് ചെയ്‌ത്‌ ലോഡ്‌ജിൽ നിന്നും പോയെന്നും പിന്നീട് ഇരുവരെക്കുറിച്ചും യാതൊരു വിവരവുമില്ലെന്നുമാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇരുവരും വീട്ടിൽ നിന്നും പോയത്.

 

സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

 

2023 ഓഗസ്റ്റ് 21നാണ് റിയൽഎസ്റ്റേറ്റ് വ്യാപാരിയായ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുടുംബം അതൃപ്തി അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്ത‌ംബറിലാണ് അന്വേഷണം കോഴിക്കോട് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പ്രതികളിലേക്ക് നയിക്കുന്ന ചില സുപ്രധാന വിവരങ്ങൾ കണ്ടെത്തിയതായും വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് സൂചന.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close