
കോഴിക്കോട് : കോഴിക്കോട് മുഖദാർ നിന്നും റോയൽ എൻഫീൽഡ് ബുള്ളറ്റ് മോഷ്ടിച്ച മലപ്പുറം തിരൂർ സ്വദേശികളായ കളരിക്കൽ വീട്ടിൽ മുഹമ്മദ് ഷിറാസ് (21 ), കാരത്തൂർ വീട്ടിൽ മുഹമ്മദ് ഷിബിലി (20 ) എന്നിവരെ ചെമ്മങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 21ന് കോഴിക്കോട് മുഖദാറിൽ KMR കെട്ടിടത്തിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന മുഹമ്മദ് നാജിദ് എന്നയാളുടെ എൻഫീൽഡ് ബുള്ളറ്റ് മോഷണം പോയതുമായി ബന്ധപ്പെട്ട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ കോഴിക്കോട് സിറ്റി പോലീസ് കൺട്രോൾ റൂം ചാലിയം പരപ്പനങ്ങാടി റോഡിൽ സ്ഥാപിച്ച ANPR ക്യാമറയിൽ പതിഞ്ഞ സംശയാസ്പദമായ രീതിയിൽ നമ്പർ ചുരണ്ടി മാറ്റപ്പെട്ട നിലയിൽ കണ്ട വാഹനത്തിനെപ്പറ്റി അന്വേഷിച്ചതിൽ നിരവധി സിസിടിവി ദൃശ്യങ്ങളുടെയും, , സൈബർസെല്ലുമായി ബന്ധപ്പെട്ട് ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ പറ്റി മനസ്സിലാക്കുകയും ചെമ്മങ്ങാട് പോലീസ് അറസ്റ്റ് ചെയ്യുകയും ആയിരുന്നു. തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ എൻഫീൽഡ് ബുള്ളറ്റ് പോലീസ് കണ്ടെത്തുകയും ചെയ്തു . ഇവരുടെ കൂട്ടുപ്രതികളിൽ ഒരാളായ ഫഹദ് ഇപ്പോൾ ഒളിവിലാണ് SI മാരായ ടി ജെ മാത്യു, പ്രദീപ് എം പി, SCPO മാരായ ബനീഷ്, സനീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.