Politics

ചോയിക്കുട്ടി ന്യൂസ് ഫോട്ടോഗ്രാഫി പുരസ്കാരം ഇ.ഗോകുലിന്

കോഴിക്കോട് : അന്തരിച്ച മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് ചോയിക്കുട്ടിയുടെ പേരിൽ ചോയിക്കുട്ടി സ്റ്റുഡൻ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വാർത്താചിത്ര പുരസ്കാരത്തിന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് കോഴിക്കോട് ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ ഇ.ഗോകുൽ അർഹനായി. 2024 ജൂലൈ 31 ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസില്‍ പ്രസിദ്ധീകരിച്ച വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ അകപ്പെട്ട കൈക്കുഞ്ഞിനെ എൻ.ഡി.ആർ.എഫ് സംഘം രക്ഷപ്പെടുത്തുന്ന ചിത്രത്തിനാണ് പുരസ്കാരം.

പി.മുസ്തഫ (റിട്ട. ചീഫ് ഫോട്ടോഗ്രാഫർ , മലയാള മനോരമ ) , എസ്. ഗോപകുമാർ ( ഫോട്ടോ ജേർണലിസ്റ്റ് പി.ടി. ഐ ) , ആർ.എസ്.അയ്യർ (ഫോട്ടോ എഡിറ്റർ , എ.പി ) എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ നിർണയിച്ചത്. 15000 രൂപയും ഫലകവും ,പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 4ന് 12 മണിക്ക് കാലിക്കറ്റ്പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ കൽപറ്റ നാരായണൻ പുരസ്കാരം സമ്മാനിക്കും.

ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ 27 പേര്‍ കൊച്ചിയില്‍ പിടിയിലായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close