
കോഴിക്കോട് :വാഹനം ഓടിക്കുന്നവർ
വീട്ടുകാരെ ഓർക്കണമെന്ന്
മേയർ ബീന ഫിലിപ്പ് .
മോട്ടോർ വാഹന വകുപ്പ് പൊലിസ് വകുപ്പുമായി ചേർന്ന് റോട്ടറി ക്ലബ് കാലിക്കറ്റ് സൈബർ സിറ്റിയുടെയും
മറ്റു സന്നദ്ധ
സംഘടനകളുടെയും സഹകരണത്തോടെ
റോഡ് സുരക്ഷാ
ബോധവൽക്കരണ മാരത്തോൺ ബീച്ച് ഫ്രീഡം സ്ക്വയർ വേദിയിൽ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.അഹമ്മദ് ദേവർ കോവിൽ എം. എൽ.എ അധ്യക്ഷത വഹിച്ചു. ഉത്തര മേഖല ഐ. ജി രാജ് പാൽ മീണ മുഖ്യപ്രഭാഷണം നടത്തി.
ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണർ സി വി എം ഷെരീഫ് റോഡ് സുരക്ഷാ
പ്രതിഞ്ജചൊല്ലിക്കൊടുത്തു.
സിനിമാ താരങ്ങളായ ആസിഫ് അലി,
അപർണ ബാലമുരളി , സംവിധായകൻ ജിത്തു ജോസഫ് ,
എൻഫോഴ്സ്മെന്റ് ആർ ടി ഒ – സി എസ് സന്തോഷ് കുമാർ, ട്രാഫിക് സുപ്രണ്ട് എൽ സുരേന്ദ്രൻ
വാർഡ് കൗൺസിലർ കെ റംലത്ത് ,മുൻ
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ
ഡോ സേതു ശിവശങ്കർ , റോട്ടറി സൈബർ സിറ്റി പ്രസിഡണ്ട് സക്കീർ ഹുസൈൻ മുല്ലവീട്ടിൽ , പ്രജിത്ത് ജയപാൽ , പ്രോഗ്രാം ചെയർമാൻ സന്നാഫ് പാലക്കണ്ടി എന്നിവർ പ്രസംഗിച്ചു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ
പി ഉമ്മർ , എ കെ മുസ്തഫ എന്നിവർ ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് നിർവഹിച്ചു.
കോഴിക്കോട് ആർ ടി ഒ –
പി എ നസീർ സ്വാഗതവും ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അരുൺ കെ പവിത്രൻ നന്ദിയും പറഞ്ഞു.
വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ കുറക്കുന്നതിനും സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ധരിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി മലബാർ ക്രിസ്ത്യൻ കോളജിൽ നിന്നും ആരംഭിച്ച മാരത്തോൺ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗും,ഉത്തര മേഖല ഐ ജി രാജ്പാൽ മീണയും ഫ്ലാഗ് ഓഫ് ചെയ്തു.
ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി വി എം ഷെരീഫ് , ആർ ടി ഒ – പി എ നസീർ , എൻഫോഴ്സ്മെന്റ് ആർ ടി ഒ – സി എസ് സന്തോഷ് കുമാർ,ചലച്ചിത നടി സുരഭി ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ഫാത്തിമ ഹോസ്പിറ്റൽ – ബാങ്ക് റോഡ് , സി എച്ച് ഓവർ ബ്രിഡ്ജ് വഴി മാരത്തോൺ ബീച്ചിൽ സമാപിച്ചു.മോട്ടോർ വാഹന വകുപ്പിൻ്റെയും പോലീസിൻ്റെയും
വിവിധ ആശയങ്ങൾ ഉൾപ്പെടുത്തിയ നിശ്ചല ദൃശ്യങ്ങൾ മാരത്തോണിൽ
അണിനിരന്നു