കോഴിക്കോട് :
നവീകരിച്ച കോഴിക്കോട് ടൗൺ ഹാളിൻ്റെ ഉൽഘാടനം ഫെബ്രു. 9 ന് ഞായറാഴ്ച്ച വൈകിട്ട്. 4.30 ന് പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്ന് മേയർ ഡോ.ബിനാ ഫിലിപ്പ് ,ഡെ. മേയർ സി.പി. മുസാഫിർ അഹമ്മദ്, കോഴിക്കോട്ടെ കലാസാംസ്‌കാരിക സംയുക്ത വേദി ഭാരവാഹികൾ പങ്കെടുത്ത മേയറുടെ ചേമ്പറിൽ ചേർന്ന യോഗം തിരുമാനിച്ചു. കോഴിക്കോട്ടെ പ്രമുഖ സംഗീത കലാകാരന്മാർ അണി നിരക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്.
യോഗത്തിൽ ടി.പി. ദാസൻ, വിൽസൺ സാമുവെൽ, കെ. സലാം, കെ.സുബൈർ, സന്നാഫ് പാലക്കണ്ടി, P.കെ. സുനിൽ കുമാർ, കെ.പി.സുന്ദർദാസ്, ജെയിംസ് സി ലാസർ, ഫിഡൽ അശോക്, ആർ. ജയന്ത് കുമാർ, സി.ടി.സക്കീർ ഹുസ്സൈൻ, പി.ടി.ആസാദ്, ഡോ. ഖദീജ മുംതാസ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.