
കോട്ടയം: യുവതലമുറ ക്രിസ്തുവിൽ വേരൂന്നി വളരണമെന്നും സമകാലിക സമൂഹത്തിൻ്റെ സമ്മർദ്ദങ്ങളെ അതിജീവിക്കുവാൻ ദൈവത്തോടൊപ്പുള്ള യാത്ര സഹായിക്കുമെന്നും ലഭ്യമായ ശാസ്ത്ര സാങ്കേതിക സാധ്യതകൾ ഇതിന ഉപയുക്തമായ തരത്തിൽ ക്രമപ്പെടുത്തണമെന്നും മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രപോലീത്ത പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ സിസി) യൂത്ത് കമ്മീഷൻ നടത്തിയ യൂത്ത് അസംബ്ലി യുഡായ്മോനിയ കോട്ടയം ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. കെ സി സി പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മോറോൻ മോർ ഡോ. സാമുവേൽ തെയോഫിലസ് മെത്രാപോലീത്ത മുഖ സന്ദേശം നൽകി. ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, തോമസ് മാർ തിമോത്തിയോസ് എപ്പിസ്ക്കോപ്പ, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, യൂത്ത് കമ്മീഷൻ ചെയർമാൻ അഡ്വ. പ്രസിൻ ജോർജ് കുര്യക്കോസ്, മറിയ ഉമ്മൻ, ദിവ്യ ജോസ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ സിസി) യൂത്ത് കമ്മീഷൻ നടത്തിയ യൂത്ത് അസംബ്ലി യുഡായ്മോനിയ കോട്ടയം ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ സിറിൽ മാർ ബസേലിയോസ് മെത്രപോലീത്ത ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, മോറോൻ മോർ ഡോ. സാമുവേൽ തെയോഫിലസ് മെത്രാപോലീത്ത, തോമസ് മാർ തിമോത്തിയോസ് എപ്പിസ്ക്കോപ്പ, ഡോ. പ്രകാശ് പി. തോമസ്, അഡ്വ. പ്രസിൻ ജോർജ് കുര്യക്കോസ്, ടിറ്റിൻ തേവരു മുറിയിൽ, സ്മൃതി പ്രിയൻഷാ, അജോ കുര്യൻ എന്നിവർ സമീപം