
ചെലവൂർ:
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചെലവൂർ ഡിവിഷൻ കൗൺസിലർ അഡ്വക്കേറ്റ് സി എം ജംഷീറിന്റെ നേതൃത്വത്തിൽ ചെലവൂർ ഭാഗത്തെ പൂനൂർ പുഴയിലും പരിസരങ്ങളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങളും മറ്റും കോഴിക്കോട് കോര്പറേഷൻ ആരോഗ്യവിഭാഗം ശുചീകരണ തൊഴിലാളികളും ക്ലബ്ബുകളും സംയുക്തമായി ശുചീകരിച്ചു. പൂനൂർ പുഴയുടെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തിയും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തികളും ആരംഭിച്ചു. പ്രസ്തുത പരിപാടിയിൽ കോഴിക്കോട് കോര്പറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിയാദ് എ അസീസ് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബീധ ബാലൻ, ചെലവൂര്‍ ഡെവലപ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ A മുഹമ്മദ് അഷ്റഫ്, ശ്രീനിവാസന് മാലായില്‍ , ബഷീര്‍ എന്നിവർ പങ്കെടുത്തു.