
കോഴിക്കോട്: രോഗനിർണയ ചെലവുകൾ 30% കുറയ്ക്കാൻ കഴിയുന്ന എ ഐ സാങ്കേതിക വിദ്യയുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഹെൽത്ത് കെയർ സ്റ്റാർട്ടപ്പായ സാർ ഹെൽത്ത് രംഗത്ത്.
എഐ അടിസ്ഥാനമാക്കിയുള്ള ഡയഗ്നോസ്റ്റിക് സൊല്യൂഷനുകൾ ഉപയോഗിച്ച് റേഡിയോളജിയിൽ വിപ്ലവം സൃഷ്ടിക്കുന്ന സാർ ഹെൽത്തിൻ്റെ എഐ-പവർ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആശുപത്രികളിൽ വേഗത്തിലുള്ള രോഗനിർണ്ണയങ്ങളും രോഗികളുടെ മെച്ചപ്പെട്ട ഫലങ്ങളും റിപ്പോർട്ട് ചെയ്യുന്നു. സ്റ്റാർകെയർ ഹോസ്പിറ്റൽ കോഴിക്കോട്, ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ തിരൂർ, ടാറ്റ ഹോസ്പിറ്റൽ മുംബൈ, യശോദ ഹോസ്പിറ്റൽസ് ഹൈദരാബാദ്, എച്ച്സിജി കാൻസർ ഹോസ്പിറ്റൽസ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇതോടെ രോഗികളെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി 50 ശതമാനം വർദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചീഫ് ടെക്നോളജി ഓഫിസർ രജിത് ആർ, ചീഫ് റേഡിയോളജിസ്റ്റ് ഡോ. അജിത് കുമാർ എന്നിവർ പറഞ്ഞു.
സാർ ഹെൽത്തിൻ്റെ എ ഐ സൊല്യൂഷനുകൾ എൻവിഐഡിഐഎ ജിപിയു (NVIDIA GPU)-കൾ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ ശക്തി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ളവയാണ്. ആശുപത്രികളിൽ
AI- പവേർഡ് റേഡിയോളജി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതോടെ, രോഗനിർണ്ണയത്തിൽ സമാനതകളില്ലാത്ത വേഗതയും കൃത്യതയും നേടാൻ കഴിയും.
ചികിത്സാ സംബന്ധമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കാനും മികച്ച ചികിത്സ ലഭ്യമാക്കാനും ഇത് സഹായിക്കുകയും ചെയ്യുന്നു.
സാർ ഹെൽത്തിൻ്റെ എ ഐ റേഡിയോളജി സൊല്യൂഷനുകൾ അവരുടെ ടെലിറേഡിയോളജി സൊല്യൂഷനുമായി സംയോജിപ്പിച്ച് നടപ്പിലാക്കിയ ശേഷം ചികിത്സാ ചെലവ് 30 ശതമാനത്തിലധികം കുറഞ്ഞതായും
രോഗികളെ കൈകാര്യം ചെയ്യാനുള്ള ശേഷി 50 ശതമാനത്തിലധികം വർധിച്ചതായും സാർ ഹെൽത്ത് അധികൃതർ പറഞ്ഞു. മുൻ കൂട്ടി ശ്വാസകോശ കാൻസർ കണ്ടെത്തൽ, സ്ട്രോക്ക് സ്ക്രീനിംഗ്, ഒടിവുകൾ കണ്ടെത്തൽ തുടങ്ങിയവയ്ക്ക് സാങ്കേതികത വളരെ സഹായകമാണ്.