KERALAlocaltop news

മാങ്കാവിലെ ദുർഗന്ധം : നടപടി സ്വീകരിച്ചതായി നഗരസഭാ കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി മേയർ

കോഴിക്കോട്: ഈയിടെ ആരംഭിച്ച മാങ്കാവ് വനിത ഹോസ്റ്റലിൽ മാലിന്യ ടാങ്ക് നിർമാണത്തിലെ അപാകത കാരണമുള്ള ദുർഗന്ധത്താൽ  പ്രദേശവാസികൾ ബുദ്ധിമുട്ടുന്ന കാര്യം ഓമന മധു ശ്രദ്ധയിൽ പെടുത്തി. ഇക്കാര്യത്തിൽ കോർപറേഷൻ അടിയന്തര നടപടി ആരംഭിച്ചതായും രണ്ട് തവണ മാലിന്യം കോർപറേഷൻ ആരോഗ്യ വിഭാഗം നീക്കിയതായും ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് അറിയിച്ചു. ആറായിരം ലിറ്ററിന്റെ ടാങ്കിനാണ് തകരാറെന്നും 40 പേർ ഹോസ്റ്റലിൽ താമസിക്കുന്നുവെന്നും ടൈലിളക്കിയാണ് ടാങ്ക് വൃത്തിയാക്കേണ്ടതെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരി ഹരിക്കമെന്നാവശ്യപ്പെട്ടുള്ള ലീഗിലെ കെ.മൊയ്തീൻ കോയയുടെ അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചു. ദുരന്ത നിവാരണ ഫണ്ടടക്കം സംസ്ഥാനത്തിന് സഹായം നൽകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ കൗൺസിൽ പ്രതിഷേധിച്ചു. കേന്ദ്രത്തിനെതിരായ സി.പി.എമ്മിലെ എം.സി. അനിൽകുമാറിന്റെ  അടിയന്തര പ്രമേയത്തെ യു.ഡി.എഫ് പിന്താങ്ങി. ബി.ജെ.പി അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു.
പാളയം പഴം-പച്ചക്കറി മാർക്കറ്റ് ഈ ഭരണസമിതിയുടെ കാലയളവിൽ തന്നെ കല്ലുത്താൻ കടവിലേക്ക് മാറ്റുമെന്ന് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് അറിയിച്ചു. പാളയം മാർക്കറ്റ് പെട്ടെന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് എൻ.സി മോയിൻകുട്ടിയുടെ  ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. മാർക്കറ്റ് മാർക്കറ്റ് മാറ്റുന്നതിനെപ്പറ്റി കച്ചവടക്കാരും കടയുടമകളും രാഷ്ട്രീയ നേതാക്കളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും മേയർ ചർച്ച നടത്തിക്കഴിഞ്ഞു. എല്ലാ ആശങ്കകളും അകറ്റി മാറുന്നവർക്ക് പുനരധിവാസം നടപ്പാക്കിയാവും പദ്ധതി നടപ്പാക്കുക. ബന്ധപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിച്ചാവണം മാറ്റമെന്ന് യു.ഡി.എഫും ബി.ജെ.പിയും ആവശ്യപ്പെട്ടു. ഇപ്പോൾ പാളയം മാർക്കറ്റിലുള്ളവരെ പൂർണമായി പുനരധിവസിപ്പിക്കും. മൊത്ത, ചില്ലറ കച്ചവടക്കാർ, വഴിയോര കച്ചവടക്കാർ എന്നിവരെയെല്ലാം പരിശണിക്കും. ഒന്നര ഏക്കർ സ്ഥലത്താണ് ഇപ്പോൾ പാളയത്ത് 152 കടകൾ പ്രവർത്തിക്കുന്നത്. കല്ലുത്താൻ കടവിൽ അഞ്ചര ഏക്കർ സ്ഥലത്തേക്കാണ് മാർക്കറ്റ് മാറ്റുന്നത്. ഇത് മറച്ചുവെച്ച് 75 സെന്റ് സ്ഥലത്തേക്കാണ് ഇപ്പോഴത്തെ മാർക്കറ്റ് മാറ്റുന്നുവെന്ന് പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി വേണമെന്നാണ് എൻ.സി.മോയിൻ കുട്ടി ആവശ്യപ്പെട്ടത്. പാളയത്ത് വാഹനങ്ങൾ വരാൻ പറ്റാത്ത സ്ഥിതിയാണെങ്കിൽ ഇതരസംസ്ഥാനത്ത് നിന്ന് വരുന്ന വലിയ ലോറികൾക്ക് എളുപ്പത്തിൽ മാർക്കറ്റിലേക്ക് പ്രവേശിക്കാനും മറ്റും കല്ലുത്താൻ കടവിൽ നല്ല സൗകര്യങ്ങളുണ്ട്. പാളയത്തെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. മൂന്ന് ഏക്കർ സ്ഥലത്തുള്ള പാളയം മാർക്കറ്റ് അഞ്ചര ഏക്കറുള്ള സ്ഥലത്തേക്ക് മാറ്റുന്നതിനെതിരെയുള്ള പ്രതിഷേധത്തിൽ കഴമ്പില്ല. നിയമനടപടി വേണ്ടെന്ന് പ്രതിപക്ഷ നേതാവ് കെ.സി ശോഭിത പറഞ്ഞു. സൈനിക നടപടിയല്ല ജനാധിപത്യരീതിയാണ് വേണ്ടതെന്നും കെ.മൊയ്തീൻകോയയും പറഞ്ഞു. കോർപറേഷന്റെ വനിതകൾക്ക് സൈക്കിൾ വാടക്കക് നൽകുന്ന പദ്ധതിയിലെ പോരായ്കമകൾ പരിഹരിക്കുമെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. പദ്ധതി പത്ത് വാർഡിൽ തുടങ്ങിയെങ്കിലും സൈക്കിളുകൾ ഭൂരി ഭാഗവും വെറുതെ കിട്ടുക്കുന്നതായി ഭരണ കക്ഷിയംഗം എൻ.സി.മോയിൻ കുട്ടി പറഞ്ഞു. കെ.സി. ശോഭിത, കെ.മൊയ്തീൻ കോയ, ടി.റനീഷ് എന്നിവരും പാളിച്ചകൾ ചൂണ്ടിക്കാട്ടി. എന്നാൽ പരീക്ഷണമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കിയതെന്നും 75 വാർഡിലും ഇത് വിജയിപ്പിക്കാൻ കൗൺസിലർമാർ തന്നെ മുന്നിട്ടിറങ്ങണമെന്നാണ് തന്റെ ആവശ്യമെന്നും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close