
എറണാകുളം : വിദ്യാഭ്യാസ കോഴയുടെ ബലിയാടായി കട്ടിപ്പാറയിലെ അലീന ടീച്ചർ ജീവനൊടുക്കിയ സംഭവത്തിൽ സഭാ അടിമകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഫാ. അജി പുതിയാപറമ്പിൽ. അലീനയെയും വിദ്യാഭ്യാസ വകുപ്പിനെയും കുറ്റപ്പെടുത്തിയും സഭാ അധികാരികളെ വെള്ള പൂശിയും രംഗത്തുവന്ന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയടക്കമുള്ളവർക്കു നേരെ വിരൽ ചൂണ്ടിയാണ് വൈദികൻ്റെ ഫേസ്ബുബുക് പോസ്റ്റ് –
*ഏതാണ് ശരി:* *സഭാപക്ഷമോ?*
*യേശുപക്ഷമോ?*
കുറ്റവത്ക്കരിക്കപ്പെട്ട സംവിധാനങ്ങളുടെ ഇരയായി ജീവൻ ഹോമിക്കേണ്ടി വന്ന അലീന എന്ന അധ്യാപികയുടെ പക്ഷം ചേരുന്നത്, കടുത്ത സഭാവിരുദ്ധ പ്രവൃത്തിയായി പ്രഖ്യാപിച്ചു കൊണ്ട് ചില ‘സഭാസ്നേഹികൾ’ രംഗത്ത് വന്നിട്ടുണ്ട്.! അലീന കൂടി ഉൾപ്പെട്ടതാണ് കത്തോലിക്കാസഭ എന്ന കാര്യം ഈ സഭാസ്നേഹികൾക്കറിയുമോ ആവോ???
*മുറിവേറ്റവരുടെ പക്ഷം ചേരുന്നത് സഭാവിരുദ്ധ പ്രവൃത്തിയാണെങ്കിൽ, സംശയമില്ല; യേശുക്രിസ്തുവും സഭാവിരുദ്ധൻ തന്നെ.* അലീനയുടെ പക്ഷത്തേ യേശു നിൽപ്പുറപ്പിക്കൂ എന്നത് ആർക്കാണറിയാത്തത്…
ആർക്കെങ്കിലും സംശയം തോന്നുന്നെങ്കിൽ, അവർ സുവിശേഷം കൈവശമുണ്ടെങ്കിൽ ഒരാവർത്തി മനസ്സിരുത്തി വായിക്കുക……. അപ്പോഴവർക്ക് മനസിലാവും , അലീനയുടെ പക്ഷം ചേരുന്നവർ യേശുവിനോടാണ് പക്ഷം ചേരുന്നത് എന്ന്…..
’13 ലക്ഷം മാത്രമല്ലേ നമ്മൾ വാങ്ങുന്നുള്ളൂ. അതിലെന്താണിത്ര തെറ്റ്? മറ്റു സമുദായക്കാർ 50 ലക്ഷം വരെ വാങ്ങുന്നില്ലേ?’ !!
പണമില്ലാതെ എങ്ങനെ സ്കൂൾ നടത്തും?!! ‘സഭാസ്നേഹികൾ’ *എന്നവകാശപ്പെടുന്നവർ* കത്തിക്കയറുകയാണ്.
ഇങ്ങനെ പറയുന്നരുടെയും പറയിപ്പിക്കുന്നവരുടെയും മൂല്യബോധം എത്രമാത്രം
ക്രിസ്തുവിരുദ്ധവും
സാമുഹ്യവിരുദ്ധവും ആണെന്ന് ഇവർ എന്നാണ് മനസ്സിലാക്കുക……?
കഷ്ടം തന്നെ!!!
കോഴപ്പണം വാങ്ങുന്നത് ഒരു ക്രിമിനൽ കുറ്റമാണ് എന്ന കാര്യമെങ്കിലും ദയവായി മനസ്സിലാക്കുക. അതുകൊണ്ടാണ് പണം വാങ്ങുന്ന കാര്യം ഒരു മാനേജ്മെൻ്റും പരസ്യമായി സമ്മതിക്കാത്തത്. L.P, UP, നിയമനങ്ങൾക്ക് നിശ്ചിത ലക്ഷങ്ങളും ഹയർ സെക്കൻഡറി, കോളേജ് നിയമനങ്ങൾക്ക് ലേലം വിളിയും. ഇതാണ് പൊതുവേയുള്ള നടപ്പ് രീതി.
*എന്നാൽ കേട്ടോളൂ,…… ചങ്ങനാശ്ശേരി, പാലാ രൂപതകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് ഒരു രൂപാ പോലും കോഴപ്പണം വാങ്ങുന്നില്ല .!!! ഇത് യേശുവിൻ്റെ മൂല്യങ്ങൾ ഇപ്പോഴും പ്രസക്തമാണ് എന്ന് വിശ്വസിക്കുന്നവർക്ക് നല്കുന്ന ആശ്വാസം ചെറുതല്ല.* കൂരിരുട്ടിലെ പ്രകാശ രശ്മികളാണിവ. …….. അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച രീതിയിൽ തന്നെയാണ് പ്രവൃത്തിക്കുന്നത്.
കോഴപ്പണത്തിലല്ല,
യേശുവിൻ്റെ മൂല്യങ്ങളിൽ അടിത്തറയിട്ട് എങ്ങനെ സ്കൂൾ നടത്താം എന്നതിനുള്ള മികച്ച തെളിവുകളാണ് ഈ രൂപതകൾ .
*ഒഴുക്കിനെതിരേ നീന്താൻ, ആ രണ്ട് രൂപതകൾ കാണിക്കുന്ന ആർജവത്തിന്, ധൈര്യത്തിന് അഭിനന്ദനങ്ങൾ!!! നന്ദി…*
ഫാ. അജി പുതിയാപറമ്പിൽ
23/02/2025