KERALAlocaltop news

മോഷണ കേസിലെ പ്രതികൾ പിടിയിൽ

കോഴിക്കോട് : നടക്കാവ് മൊബൈൽ ഷോപ്പിന്റെയും, കാലികറ്റ് ബേക്കറിയിലെയും പൂട്ടുപൊളിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടി നടക്കാവ് പോലീസ്. കോഴിക്കോട് അത്തോളി ചീക്കിലോട് സ്വദേശി കുനിയൻ പറമ്പത്ത് ആദർശ് (20 വയസ്സ്), കാസർകോട് സ്വദേശിയായ പ്രായപൂർത്തിയാവാത്ത പ്രതി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
2025 ഫെബ്രുവരി മാസം നടക്കാവ് വയനാട് റോഡിൽ ഉള്ള SK mobile city എന്ന മൊബൈൽ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് കടയിൽ ഉണ്ടായിരുന്ന 5000 രൂപയും 13,000 രൂപയുടെ ഇലക്ട്രോണിക് സാധനങ്ങളും, എരഞ്ഞിപ്പാലത്തുള്ള കാലികറ്റ് ബേക്കറിയിലെ പൂട്ടു പൊളിച്ച് കടയിൽ ഉണ്ടായിരുന്ന 10000 രൂപയും പ്രതികൾ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരവെ ഇന്നലെ രാത്രി പോലീസ് പെട്രോളിങ്ങിനിടയിൽ ക്രിസ്ത്യൻ കോളേജിന് കിഴക്കുവശം SBI ATM സ്ഥിതി ചെയ്യുന്ന ബിൽഡിംഗിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ആദർശിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിൽ കോഴിക്കോട് വയനാട് റോഡിലുള്ള സൽക്കാര ഹോട്ടലിനു സമീപമുള്ള മൊബൈൽ ഷോപ്പിലും, എരഞ്ഞിപ്പാലത്തുള്ള കാലികറ്റ് ബേക്കറിയിലും മോഷണം നടത്തിയത് പ്രതിയും, പ്രായപൂർത്തിയാവാത്ത കാസർഗോഡ് സ്വദേശിയായ സുഹൃത്തും കൂടിയാണംന്ന് സമ്മതിക്കുകയായിരുന്നു. മൊബൈൽ ഷോപ്പിൽ നിന്നും ഷട്ടർ പൊട്ടിച്ച് മോഷണം നടത്തിയ ഹെഡ് സെറ്റും, പവർ ബാങ്കും. ചെറിയ കുപ്പി സ്പേയും, പണവും പ്രതിയുടെ ചീക്കിലോടുള്ള കുനിയൻ പറമ്പത്തുളള വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും, എരഞ്ഞിപ്പാലത്തുള്ള കാലികറ്റ് ബേക്കറിയിൽ നിന്നും കളവ് ചെയ്തു പണവും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയും പ്രതിയുടെ സഹോദരിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പറയുകയും, സ്കൂട്ടർ മോഷണത്തിന് ശേഷം ഗാന്ധിറോഡിന്റെ മേൽപാലത്തിന്റെ ചുവട്ടിൽ വെച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മോഷണമുതലുകളും, കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്കൂട്ടറും പോലീസ് കണ്ടെടുത്തു.

തുടർന്നുള്ള അന്വേഷണത്തിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും പ്രയപൂർത്തിയാവാത്ത പ്രതിയെയും കണ്ടെത്തുകയായിരുന്നു.
പ്രായപൂർത്തിയാവാത്ത പ്രതിക്കെതിരെ SBR റിപ്പോർട്ട് തയ്യാറാക്കി ജൂവനൈൽ കോടതിയിൽ ഹാജരാക്കുകയും, കൂടെയുള്ള പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. നടക്കാവ് പോലീസ് സ്റ്റേഷൻ Sl സാബു നാഥ് SCPO ഷിജിത്ത് CPO വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close