
കോഴിക്കോട് : തസ്തിക ഒഴിവില്ലാത്ത വിദ്യാലയത്തിൽ ജോലി ലഭിച്ച് ശമ്പളമില്ലാതെ അധ്യാപിക കട്ടിപ്പാറ സ്വദേശി അലീന ബെന്നിക്ക് ജീവനൊടുക്കേണ്ടി വന്ന സംഭവത്തിൽ യഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടി താമരശേരി ബിഷപ്പിന് വിദ്യാഭ്യാസ വകുപ്പിലെ റിട്ട. സീനിയർ സൂപ്രണ്ടിൻ്റെ തുറന്ന കത്ത്. സമാന വിഷയത്തിൽ ആറുമാസം മുൻപ് താൻ ബിഷപിനെഴുതിയ കത്തിന് നടപടി സ്വീകരിച്ചിരുന്നെങ്കിൽ അലീനയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടില്ലായിരുന്നു എന്നു ചൂണ്ടികാട്ടിയും വസ്തുതകൾ അക്കമിട്ട് നിരത്തിയുമാണ് താമരശേരി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയെ പ്രതിക്കൂട്ടിൽ നിർത്തി കട്ടിപ്പാറ സ്വദേശി കൂടിയായ പി.എം സെബാസ്റ്റ്യൻ്റെ തുറന്ന കത്ത്. നിലവിൽ കോഴിക്കോട് താമസക്കാരനായ സെബാസ്റ്റ്വൻ്റെ കത്തിൻ്റെ പൂർണരൂപം –
ബഹുമാനപ്പെട്ട താമരശ്ശേരി രൂപത അദ്ധ്യക്ഷനുള്ള തുറന്ന കത്ത്
ഞാൻ പി.എം. സെബാസ്റ്റ്യൻ. കട്ടിപ്പാറ വയ്പ്‌പുകാട്ടിൽ കുടുംബാംഗവും പരേതനായ വയ്പ്‌പുകാ ട്ടിൽ മത്തായിയുടെ മൂത്ത മകനുമാണ്. ഞാൻ 33.5 വർഷത്തോളം പൊതു വിദ്യാഭ്യാസവകു പ്പിൽ വിവിധ തസ്‌തികകളിൽ സേവനം ചെയ്ത‌് 2017 മാർച്ച് 31 ന് സീനിയർ സൂപ്രണ്ടായി പെരി ന്തൽമണ്ണ എ.ഇ.ഒ ഓഫീസിൽ നിന്നും റിട്ടയർ ചെയ്‌ത ആളാണ്.
ഇപ്പോൾ ഞാൻ പാറോപ്പടി ഇടവകാംഗവും പള്ളിയുടെ സമീപവാസിയുമാണ്. പൊതുവിദ്യഭ്യാസവകുപ്പിൽ മുപ്പത്തിമൂന്നര വർഷം സേവനം ചെയ്‌ത എനിക്ക്, ഹൈസ്കൂൾ, ഹയർ സെക്കണ്ടറിസ്‌കൂൾ,എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എന്നീ ഓഫീസുകളിൽ വിവിധതസ്തികകളിൽ സേവനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇത് ഞാൻ അങ്ങേയ്ക്ക്എഴുതുന്ന രണ്ടാമത്തെ കത്താണ്. ആദ്യകത്തിന് മറുപടി ലഭിക്കാത്തതിനാലാണ് ഇത് ഞാൻതുറന്ന കത്തായി എഴുതുന്നത്. ആയതിനുകാരണം എൻ്റെ നാട്ടുകാരിയായ മിസ്. അലീനബെന്നി എന്ന അദ്ധ്യാപികയുടെ ദാരുണമായ ആത്മഹത്യയാണ്.
ഞാൻ അങ്ങേയ്ക്ക് ആദ്യം അയച്ച കത്തിൽ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തിയ കാര്യങ്ങ ളിൽ അങ്ങ് വേണ്ട നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ അലീന ബെന്നിയുടെ ജീവൻ രക്ഷപ്പെട്ടേനേ എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ആദ്യകത്തിൻ്റെ കോപ്പി ഇതിനോടൊപ്പം ചേർക്കുന്നതി നാൽ വീണ്ടും വിസ്‌തരിക്കുന്നില്ല. എങ്കിലും തുറന്ന കത്തായതിനാൽ അറിവിലേക്കായി കത്തിന്റെ രത്നചുരുക്കം പറയാതെ വയ്യ. കൂടരഞ്ഞി ഹൈസ്ക്കൂളിൽ ജോലി ചെയ്യുന്ന മുൻ കട്ടിപ്പാറക്കാ രിയായ ഒരു ടീച്ചറിൻ്റെ നിയമനം ക്രമപ്രകാരമല്ലാതെ മാനേജരും ഡിപ്പാർട്ടുമെൻ്റും കൂടി തട ഞ്ഞുവെച്ചതിനാൽ ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ അദാലത്തിൽ ടീച്ചർ പ്രതിനിധിയായി പങ്കെ ടുത്ത എന്നോട് താമരശ്ശേരി കോർപറേറ്റ് മാനേജർ 4.112024 ൽ ഞാൻ അദ്ദേഹത്തിന്റെ ഓഫീ സിൽ കാണാൻ ചെന്നപ്പോൾ എന്നോട് മോശമായി പെരുമാറിയതും കൂടരഞ്ഞിയിലെ അദ്ധ്യാപി കയുടെയും അതുപോലെ വർഷങ്ങളായി ശമ്പളം ലഭിക്കാത്ത കേസുകളും പ്രത്യേകം ശ്രദ്ധിച്ച് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എൻ്റെ ആദ്യത്തെ കത്ത്. കൂടാതെ, മോശമായി പെരുമാറിയ കോർപറേറ്റ് മാനേജരായ വൈദികനെ തത്സഥാനത്ത് നിന്ന് മാറ്റണമെന്നുമായിരു mg.
എന്തായാലും ഇക്കാര്യത്തിൽ അങ്ങയുടെ നടപടി പ്രതീക്ഷിച്ചിരിക്കെയാണ് 19.2.2025 ൽ എല്ലാ മനുഷ്യസ്നേഹികളെയും ഞെട്ടിച്ചുകൊണ്ടുള്ള ആ വാർത്ത ഞാനറിയുന്നത്. അലീന ബെന്നി എന്ന അദ്ധ്യാപിക 6 വർഷത്തോളം ശമ്പളം ലഭിക്കാത്ത കാരണത്താൽ തുങ്ങിമരിച്ചു എന്നത്. ഇക്കാര്യത്തിൽ സാധാരണജനങ്ങൾക്ക് കെ.ഇ.ആർ. ചട്ടങ്ങളും നിയമങ്ങളും അറിയാത്തതി നാൽ വർഷങ്ങളായി അവരെ ചൂഷണം ചെയ്യുന്ന പ്രവണത മാനേജർമാർക്കും ഡിപ്പാർട്ട്മെന്റിനും ഉണ്ട് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം. ഇത്രയും ദീർഘനാ ളായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നവരുടെ പ്രയാസം എങ്ങനെയാണ് അങ്ങേക്കും അങ്ങയുടെ കീഴിൽ പ്രവർത്തിക്കുന്നവർക്കും കാണാൻ കഴിയാതെ പോകുന്നത്?
അലീനയുടെ മരണത്തിൻ്റെ പിറ്റേ ദിവസം പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി രൂപതയ്ക്കുവേണ്ടി ചാനലിൽക്കൂടി നടത്തിയ വെളിപ്പെടുത്തലുകളിൽ പലതും വാസ്‌തവവിരുദ്ധവും അബദ്ധജടില ങ്ങളും കെ.ഇ.ആർ. ചട്ടങ്ങൾക്കും നിയമങ്ങൾക്കും നിരക്കുന്നതുമല്ല എന്ന് അങ്ങയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
അലീന ബെന്നിക്ക് 2272021 മുതൽ മുത്തോറ്റിക്കൽ നസ്രത്ത് എൽ.പി സ്‌കൂളിൽ നിയമനം നൽകിയ സമയത്ത് സ്‌കൂളിൽ നിയമനത്തിന് ഉതകുന്ന ഒരു വേക്കൻസി ഇല്ല ഇക്കാര്യം അറി യുന്ന മാനേജർ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തെറ്റായ നിയമനം നൽകിയത്. തന്നെയുമല്ല, 22.7.2021 ൽ അദ്ധ്യാപികയ്ക്ക് നേരിട്ട് നൽകിയ നിയമന ഉത്തരവും എ.ഇ.ഒ. ഓഫീസിൽ മാനേ ജർ സമർപ്പിച്ച നിയമന ഉത്തരവും അതിലെ ഉള്ളടക്കവും വ്യത്യസ്‌തമായത് മനപൂർവ്വമാണോ? അതോ കൈയ്യബദ്ധമാണോ?
അതിനുമുമ്പ് അലീന ബെന്നി ചക്കിട്ടപാറ സ്‌കൂളിൽ ജോലി ചെയ്‌തതായും അറിയാൻ കഴിഞ്ഞു. എന്നാൽ ഇക്കാര്യം പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വെളിപ്പെടുത്തിയിട്ടില്ല. ആസ്‌കൂളിൽ നല്കിയ നിയമന ഉത്തരവ് പിന്നീട് തിരിച്ചുവാങ്ങിയെന്നതും വാസ്തവമായിരിക്കെഇക്കാര്യത്തിൽ വലിയ വീഴ്‌ചയും ക്രമക്കേടും നടന്നുവെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു.
നിയമനത്തിനായി രൂപതയുടെ ആരംഭകാലത്തല്ലാതെ പിന്നീട് ഓരോ വർഷവും സംഭവാനഎന്ന പേരിൽ വലിയ തുക തുടക്കത്തിൽ 5 ലക്ഷം മുതലും ഇപ്പോൾ 40 ലക്ഷം വരെയും വിവിധപോസ്റ്റുകൾ അനുസരിച്ച് വാങ്ങുന്നത് അങ്ങ് അറിയാതെ ആണെങ്കിൽ ഈയവസരത്തിൽഇത് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ഇങ്ങനെ സമാഹരിക്കുന്ന തുകയുടെ പലിശ എടുത്തെങ്കിലും സാങ്കേതികകാരണങ്ങളാൽ ശമ്പളം ലഭിക്കാത്ത അദ്ധ്യാപകർക്ക് ആശ്വാസമായിനൽകാത്തത് എന്തുകൊണ്ട്?
ലീവ് വേക്കൻസിയിൽ നിയമിക്കുന്നവർക്ക് ഇമ്മീഡിയറ്റ് റെഗുലർ വേക്കൻസിയിൽ നിയമനം നൽകണമെന്നിരിക്കെ എങ്ങനെയാണ് അങ്ങയുടെ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ഇത്ര ദീർഘകാലം ഒരു അദ്ധ്യാപിക ശമ്പളമില്ലാതെ ജോലിയിൽ തുടരുക? 22.7.2021 ന് നിയമനം ലഭിച്ച അലീന ബെന്നിക്ക് ശേഷം നൂറിൽപ്പരം അദ്ധ്യാപകർ അങ്ങയുടെ വിദ്യാഭ്യാസ ഏജൻസി യുടെ കീഴിൽ ശമ്പളം വാങ്ങുന്നവരുണ്ട് എന്ന് അങ്ങേയ്ക്കറിയാമോ?
അതുപോലെത്തന്നെ, പാസ്റ്ററൽ സെക്രട്ടറി പറയുന്നതുപോലെ വിദ്യാഭ്യാസ ഓഫീസുകളിലെ വീഴ്ച്‌ചകൊണ്ടാണ് നിയമനം ലഭിക്കാത്തത് എങ്കിൽ 2024 ഓഗസ്റ്റ് 17ന് ബഹു. വിദ്യാഭ്യാസമന്ത്രി വകുപ്പുതല അദാലത്ത് നടത്തിയപ്പോൾ ഇക്കാര്യങ്ങൾ സംബന്ധിച്ച പരാതി നൽകുകയും അപാകതകൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യാതിരുന്നത് എന്തുകൊണ്ട്?
എനിക്ക് 33.5 കൊല്ലത്തോളം വിവിധ വിദ്യാഭ്യാസ ഓഫിസുകളിൽ ജോലി ചെയ്‌ത പരിചയസമ്പ ത്തുവച്ച് അലീന ബെന്നിയെ ആത്മഹത്യയിലേക്ക് നയിച്ചതിൻ്റെ കാരണക്കാരിൽ ഒന്നാമൻ അങ്ങയുടെ കീഴിലുള്ള വിദ്യഭ്യാസഏജൻസിയുടെ മാനേജരാണ്.
താമരശ്ശേരി കോർപറേറ്റ് ഏഡ്യുക്കേഷണൽ ഏജൻസിയുടെ പേട്രൺ എന്ന നിലയിൽ രണ്ടാ മത്തെ കാരണക്കാരനായി വരുന്നത് ഇക്കാര്യങ്ങളിൽ പരാതി ലഭിച്ചിട്ടുപോലും ശ്രദ്ധിക്കാത്ത അങ്ങുമാണ് എന്ന് വ്യസനത്തോടെ ഞാനറിയിക്കട്ടെ.
മൂന്നാമത്തെ കാരണക്കാർ ഇക്കാര്യങ്ങളിൽ വേണ്ടവിധത്തിൽ മേൽനോട്ടം നടത്താത്ത വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുമാണ്. ആയതിനാൽ ഇക്കാര്യത്തിൽ ഒരു യഥാർത്ഥ ക്രൈസ്തവവിശ്വാസി എന്ന നിലയിൽ 20.2.2025 ന് രാവിലെ തന്നെ ഇക്കാര്യങ്ങളെല്ലാം എൻ്റെ ഇടവകപള്ളിയിൽ പോയി വികാരിയച്ചനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ വികാരിയച്ചൻ്റെ അഭാവത്തിൽ അസി. വികാരിയെ ധരിപ്പിക്കുകയും വികാരിയെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തിരുന്നു. എന്തായാലും ഇക്കാര്യങ്ങൾ അങ്ങയെ അദ്ദേഹം ഇതിനോടകം ധരിപ്പിച്ചു കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇക്കാര്യത്തിൽ ഇനിയെങ്കിലും അങ്ങയുടെ കീഴിലുള്ള വിദ്യാഭ്യാസ ഏജൻസിയുടെ വിവിധ തസ്‌തികകളുടെ ചുമതല വഹിക്കുന്നവർ വീഴ്‌ചവരുത്തിയ കാര്യത്തിലും നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണത്തിലും അന്വേഷണം നടത്തി കുറ്റക്കാർക്ക് അർഹതപ്പെട്ട ശിക്ഷ നൽകണമെന്നും അഭ്യർത്ഥിക്കുന്നു. ആത്മഹത്യാപ്രേരണാക്കുറ്റം, കൈക്കൂലി വാങ്ങൽ, വിശ്വാ സവഞ്ചന, തൊഴിലിന് കൂലി നിഷേധിക്കൽ, വ്യാജപ്രസ്‌താവന തുടങ്ങിയ ഗൗരവമേറിയ ക്രിമിനൽ കുറ്റങ്ങൾ അലീനയുടെ ആത്മഹത്യക്ക് ഹേതുവായിട്ടുണ്ട്.
കോർപറേറ്റ് ഏഡ്യൂക്കേഷൻ ഏജൻസിയുടെ വീഴ്‌ച സ്‌പഷ്‌ടമായിരിക്കെ ഇക്കാര്യത്തിൽ പരമകാ രുണികനായ സർവ്വേശ്വരൻ്റെ പ്രിയപുത്രനായ കർത്താവ് ഈശോമിശിഹായുടെ അപ്പസ്തോല പ്രധാനിയായ പത്രോസ് ശ്ലീഹയുടെ പ്രതിപുരുഷനായ അങ്ങയിൽ നിന്നും മാതൃകാപരമായ നട പടി ഇനിയെങ്കിലും പ്രതീക്ഷിക്കാമോ?
താമരശ്ശേരി കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നിയമന കാര്യങ്ങളിൽ നടത്തിയ വീഴ്‌ച യുടെ നിരവധിയായ തെളിവുകൾ എൻ്റെ പക്കലുണ്ട്. ആയത് അങ്ങ് ആവശ്യപ്പെടുന്ന പക്ഷം അങ്ങയുടെ മുമ്പാകെ വെളിപ്പെടുത്താനും രേഖകൾ സമർപ്പിക്കാനും ഞാൻ തയാറാണ്. അവ സാനമായി അലീന ബെന്നിയുടെ പിതാവ് പറഞ്ഞ ഒരു കാര്യം കൂടി അങ്ങയുടെ ശ്രദ്ധയിൽപ്പെടു ത്തുന്നു. അലീന ബെന്നിയുടെ ആത്മഹത്യക്ക് ശേഷം ആശ്വസിപ്പിക്കാൻ അങ്ങോ, കോർപറേറ്റ് മാനേജരോ പ്രതിനിധികളായി ആരും തന്നെയോ ഇതുവരെ ആ ഭവനം സന്ദർശിച്ചിട്ടില്ല എന്നുള്ള താണ്. ഇങ്ങനെ ഒരു പിഴവ് ഉണ്ടായത് മനപൂർവ്വമാണോ എന്ന് പോലും ഞാൻ സംശയിക്കുന്നു.
എന്റെ ഇടവകാ വികാരയച്ചൻ്റെ ഉപദേശപ്രകാരം അങ്ങയുടെ സെക്രട്ടറി അച്ചനെ വിളിക്കുകയും അങ്ങയുമായി ഒരു കൂടിക്കാഴ്‌ചയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് നിരാകരിച്ചതിനാലാണ് ഇന്ന് ഇങ്ങനെ ഈ കത്ത് ഞാൻ പൊതുജനമധ്യത്തിൽ വായി ക്കേണ്ടിവന്നത്. ഇനിയെങ്കിലും ഞങ്ങളുടെ അപേക്ഷ മാനിച്ച് അങ്ങ് വേണ്ട കർശന നടപടി സ്വീക രിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രതീക്ഷയോടെ
പി.എം.സെബാസ്റ്റ്യാൻ റിട്ട. സീനിയർ സൂപ്പർ സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ വകുപ്പ് തണൽ ഭവനം, വയ്‌പ്പുകാട്ടിൽ ഹൗസ്, പാറോപ്പടി, മലാപറമ്പ് .പി.ഒ,