
എറണാകുളം : *വനിതാദിന ചിന്തകൾ*
മലയാളി സമൂഹത്തിന് ഇനിയും അധികം ദഹിക്കാത്ത ഒന്നാണ് *സ്ത്രീസമത്വം* എന്നത് .
ബഹുഭൂരിപക്ഷം പുരുഷമനസ്സിലും സ്ത്രീയെന്നാൽ
മഹത്വവത്കരിക്കപ്പെട്ട അടിമകളാണ് (Glorified Slaves). തൻ്റെ സുഖത്തിനും ക്ഷേമത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടവർ.
ചില സ്ത്രീകളാകട്ടെ അതാസ്വദിക്കുന്നു ! ചിലർ അതിനെ പുണ്യമായി കരുതുന്നു ! വേറെ ചിലർ മനസ്സില്ലാ മനസ്സോടെ വിധേയപ്പെടുന്നു ! ചെറിയ ന്യൂനപക്ഷം മാത്രം ചെറുക്കുന്നു…….
ഇനിയും ഇങ്ങനെ അടിമകളായി തുടരണോ???
സഹോദരിമാരേ, നിങ്ങളാണ് തീരുമാനിക്കേണ്ടത്…
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മാർച്ച് 8 ന് വനിതാദിനം ആചരിക്കാൻ തുടങ്ങിയതിൻ്റെ
50-ാം വർഷമായ 2025 ൽ,
ധൈര്യമുണ്ടോ കേരളത്തിലെ
സഹോദരിമാർക്ക് ഒരു തീരുമാനമെടുക്കാൻ???
ഒരേ ഒരു കാര്യം മാത്രം!!!
*ഇന്നു മുതൽ കേരളത്തിലെ ഒരു സ്ത്രീയും, ഒരു പുരുഷൻ്റെയും എച്ചിൽ പാത്രം കഴുകില്ല. അത് ഭർത്താവോ, മകനോ, ആങ്ങളയോ ആകട്ടെ*.
*കേരളത്തിലെ ക്രൈസ്തവ സഭകളിലുള്ള കന്യാസ്ത്രീകളും ഈ തീരുമാനമെടുത്ത് മാതൃക കാട്ടണം…. ഇനി മുതൽ ഒരു വൈദികൻ്റെയും മെത്രാൻ്റെയും എച്ചിൽ പാത്രം കഴുകില്ലെന്ന്.*
പല്ലു തേക്കുന്ന ബ്രഷ് സ്വയം കഴുകാനറിയുന്ന പുരുഷനെ ഇനി മുതൽ ഭക്ഷണം കഴിക്കുന്ന പാത്രം കഴുകാനും സ്ത്രീകൾ പഠിപ്പിക്കണം!!!
ഇനിയും വൈകരുത്…
*Accelerate Action അഥവാ പ്രവർത്തനം വേഗത്തിലാക്കുക* എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിന പ്രമേയം തന്നെ.
മാറ്റം വീട്ടിൽ നിന്നും ആരംഭിക്കട്ടെ…. ചെറിയ തുടക്കങ്ങളാണ് വലിയ വലിയ മാറ്റങ്ങൾക്ക് കാരണമായത്. അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
മുഴുവൻ സഹോദരിമാർക്കും എൻ്റെ വനിതാദിനാശംസകൾ!!!
ഫാ. അജി പുതിയാപറമ്പിൽ
08/03/2025