കോഴിക്കോട് : നഗരത്തിൽ വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരിമരുന്നായ എം.ഡി എം.എ യുമായി മൂന്ന് യുവാക്കളെ പിടികൂടി
പുതിയങ്ങാടി സ്വദേശി ഗിൽഗാർ ഹൗസിൽ നൈജിൽ റിറ്റ്സ് (32) പൂവാട്ടുപറമ്പ് സ്വദേശി എകർന്ന പറമ്പത്ത് ഹൗസിൽ രാഹുൽ ഇ (34) കുറ്റിക്കാട്ടൂർ സ്വദേശി വിരുപ്പിൽ ഹൗസിൽ മിഥുൻ രാജ് വി. (27) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ മുഹമദ് സിയാദ് പി യുടെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്ന് പിടികൂടി.
പാവങ്ങാട് ഭാഗത്തെ ഹോംസ്റ്റേയിലെ റൂമിൽ നിന്നാണ്. ബംഗളൂരുവിൽ നിന്നും വിൽപനക്കായി കൊണ്ടു വന്ന 79.74 ഗ്രാം എം ഡി എം എ യുമായി മൂന്ന് പേരെയും പിടി കൂടുന്നത്. നഗരത്തിലെ പല ഭാഗങ്ങളിലുമുള്ള ലോഡ്ജുകളിലും , ഹോംസ്റ്റേകളിലും റൂം എടുത്ത് നിന്ന് വാട്സ് ആപ്പ് വഴി ആവശ്യക്കാരെ ബദ്ധപ്പെട്ട് റൂം എടുത്ത ഭാഗങ്ങളിലേക്ക് അവരെ വിളിച്ചു വരുത്തി ലഹരി മരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. പിടി കൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ 3 ലക്ഷം രൂപ വില വരും
ലഹരി മരുന്നുമായി പിടികൂടിയതിന് നൈജിലിന് ടൗൺ, കസബ , മെഡിക്കൽ കോളേജ് , പന്നിയങ്കര എന്നിവിടങ്ങളിലും , എക്സൈസിലും കേസുണ്ട്. രാഹുലിന് മയക്കു ഗുളികകളുമായി പിടി കൂടിയതിന് ഒറ്റപ്പാലം സ്റ്റേഷനിൽ കേസുണ്ട്.
പിടിയിലായ മൂന്ന് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഇവർ ആർക്കൊ കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ഇവർക്ക് ബംഗളൂരുവിലെ ലഹരി മാഫിയ സംഘവുമായി ബദ്ധമുണ്ടോ എന്നും വിശദമായി പരിശോധിച്ച് അന്വേ ക്ഷണം ഊർജിതമാക്കുമെന്ന് നാർക്കോടിക്ക് സെൽ അസി കമ്മീഷണർ കെ.എ ബോസ് പറഞ്ഞു.
ഡൻസാഫ് എസ്.ഐ മനോജ് ഇടയേടത്ത് , എ എസ്.ഐ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ , സരുൺകുമാർ പി.കെ , ഷിനോജ് , എം, ശ്രീശാന്ത് എൻ.കെ , അഭിജിത്ത് പി , അതുൽ ഇ വി , ദിനീഷ് പി കെ ,മുഹമദ്ദ് മഷ്ഹൂർ കെ.എം , എലത്തൂർ സ്റ്റേഷനിലെ എസ്.ഐ മാരായ അജിത്ത് , സുധീഷ് , Scpo ഷമീർ, വൈശാഖ് , ലജിഷ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്