KERALAlocaltop news

വ്യാജ സിഗരറ്റ് നിർമ്മിച്ച രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട് : വ്യാജ സിഗരറ്റ് നിർമ്മിച്ച കുന്ദമംഗലം സ്വദേശിയായ തച്ചംകണ്ടിയിൽ റാഷിദ് (30 ) കോട്ടയം ഇല്ലത്തു പറമ്പിൽ റോബി (48 ) എന്നിവരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
നടക്കാവ് അശോകപുരത്ത് വെച്ച് ഐടിസി കമ്പനിയുടെ ഗോൾഡ് ഫ്ലേക്ക് സിഗരറ്റുകൾ വ്യാജമായി നിർമ്മിച്ച് വിതരണം ചെയ്യുന്നുണ്ടെന്ന് പോലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 20 പാക്കറ്റുകൾ അടങ്ങുന്ന സിഗരറ്റ് ബോക്സ് പാക്കറ്റുകൾ 50 എണ്ണം 7 പെട്ടി, വിൽപ്പന നടത്തിയ കാർ ഉൾപ്പെടെ നടക്കാവ് പോലീസ് സ്റ്റേഷൻ SI മാരായ ലീല ,പവിത്രകുമാർ SCPO ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close