
എറണാകുളം : വിദ്യാഭ്യാസ സ്ഥാപ നത്തിനുള്ളിൽ അധ്യാപകൻ കുറ്റകൃത്യം ചെയ്തെന്ന് വിദ്യാർഥിയിൽനിന്നോ മാതാപിതാക്കളിൽ നിന്നോ പരാതി ലഭിച്ചാൽ, അതിൽ കഴമ്പുണ്ടോ എന്നു പരി ശോധിച്ച ശേഷമേ കേസെടുക്കാവൂ എന്ന് ഹൈക്കോടതി നിർദേശം. പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്ത ണം. സംസ്ഥാന പൊലീസ് മേധാവി ഇതു സംബന്ധിച്ച സർക്കുലർ ഒരു മാസത്തിനുള്ളിൽ ഇറക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടു.
ക്രിമിനൽ കേസെടുക്കുമെന്ന ഭീതിയിൽ കോളജുകളിലും സ്‌കൂളുകളിലും അധ്യാപകർ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകരുതെന്നു കോടതി പറഞ്ഞു. വിദ്വേഷമൊന്നുമില്ലാതെ വിദ്യാർഥിയെ പിച്ചുകയോ ഉന്തുകയോ ചെയ്താൽ പോലും മാതാപിതാ ക്കളുടെയോ കുട്ടിയുടെയോ പരാതിയിൽ അധ്യാപകർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നുണ്ട്. ഇത് നിർത്തണം. പരാതി ലഭി ച്ചാൽ പ്രഥമദൃഷ്‌ട്യാ കേസുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടത്തണം. വേണമെങ്കിൽ അധ്യാപകന് നോട്ടിസ് നൽകാം. ഈ ഘട്ടത്തിൽ അധ്യാപകനെ അറസ്‌റ്റ് ചെയ്യരുത്.
ആറാം ക്ലാസുകാരനെ ചൂരൽ കൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പൊലീസ് റജിസ്‌റ്റർ ചെയ്‌ത കേസിൽ അധ്യാപകനു മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലാണു കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. എന്തിനും ഏതിനും കേസ് കൊടുക്കുന്ന ‘കോമൻ ചേട്ടനെ’ക്കുറിച്ചുള്ള റഫീഖ് അഹമ്മദിന്റെ കവിതയും ഉത്തരവിൽ ഉൾപ്പെടുത്തി.
ആവശ്യമെങ്കിൽ ചൂരൽ കരുതട്ടെ
വേണമെങ്കിൽ അധ്യാപകർ ഒരു ചൂരൽ കൈയിൽ കരുതട്ടെയെ ന്നു കോടതി പറഞ്ഞു. അത് എപ്പോഴും ഉപയോഗിക്കണമെന്നില്ല. എന്നാൽ, ചുരൽ അധ്യാപകരുടെ കൈവശമിരിക്കുന്നതു തന്നെ സാമൂഹിക തിന്മകൾ ചെയ്യുന്നതിൽനിന്ന് വിദ്യാർഥി സമൂഹത്തെ നിരുത്സാഹപ്പെടുത്താനുള്ള മാനസികാവസ്ഥയുണ്ടാക്കും.