
കോഴിക്കോട്: ജീവന് മാത്രമല്ല, സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അനുമതി നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മുഖ്യമന്ത്രിയോടും വനംമന്ത്രിയോടും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നിവേദനം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ് മുഖ്യമന്ത്രിയ്ക്കും വനംമന്ത്രിക്കും ഇമെയിലായ് സമര്‍പ്പിച്ചു.
ജീവന്റെ വില വനം വകുപ്പ് തിരിച്ചറിഞ്ഞത് നല്ല ലക്ഷണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവനവന്റെ ജീവന് ഭീഷണിയായി മാറുന്ന കടുവ ഉള്‍പ്പെടെ ഏത് വന്യമൃഗത്തെയും വെടിവച്ചു കൊല്ലാം എന്ന ചിന്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈവന്നത് സ്വന്തം ജീവന്‍ അപകടത്തിലാവും എന്ന ഘട്ടത്തിലാണ്. കേരളത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ അവരുടെ കൃഷി ഭൂമിയില്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടപ്പോള്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ഉള്‍പ്പെടെയുള കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപ്പോഴെല്ലാം മുഖം തിരിഞ്ഞു നിന്ന വനം വകുപ്പം മന്ത്രിയും സര്‍ക്കാരും ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കണം. ജീവന് മാത്രമല്ല സ്വത്തിനും സംരഷണം നല്‍കാന്‍ ഭരണകൂടം ബാധ്യസ്ഥരാണ്. പന്നിയും കുരങ്ങും കാട്ടാനയും കാട്ടുപോത്തും കൃഷിയിടങ്ങളില്‍ ഇറങ്ങിയാല്‍ അവയെയും വെടി വച്ച് കൊല്ലണം. പന്നിയും കാട്ടുപോത്തും മാനുമെല്ലാം വില നിശ്ചയിച്ച് കര്‍ഷകന് ഭക്ഷണമായ് നല്‍കണം. ഇങ്ങനെ കിട്ടുന്ന തുക വിള നശിപ്പിക്കപ്പെടുന്ന കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ ഉപയോഗിക്കണം. 15 വര്‍ഷം പ്രായമുള്ള തെങ്ങ് വന്യമൃഗം നശിപ്പിച്ചാല്‍ നഷ്ടപരിഹാരമായ് 770 രൂപയാണ് കിട്ടുന്നത്. 15 വര്‍ഷത്തെ കര്‍ഷകന്റെ ആയുസിനും അധ്വാനത്തിനും ഈ വില പോരെന്ന് മാജൂഷ് മാത്യൂസ് അഭിപ്രായപ്പെട്ടു. നശിപ്പിക്കപ്പെട്ട കൃഷിയില്‍ നിന്ന് ലഭിയ്ക്കുന്ന ആദായത്തിന്റെ നിരക്കും ആയുസ്സും കണക്കാക്കി നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.