KERALAlocaltop news

നടുറോഡിൽ യുവതിക്കുനേരെ ആക്രമണം : പ്രതി പിടിയിൽ

.കോഴിക്കോട് : കോഴിക്കോട് മൊയ്തീൻ പള്ളി ഒയാസിസ് കോംപ്ലക്സിന് സമീപം വെച്ച് യുവതിയെ ആക്രമിച്ച ഒളവണ്ണ സ്വദേശി പന്ത്രണ്ടാംകണ്ടി പറമ്പിൽ അബ്ദുൾ നാസർ (48 ) നെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് ഒയാസിസ് കോംപ്ലക്സിന് മുൻവശത്തുള്ള റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ കൈയ്യിലുണ്ടായിരുന്ന കവർ പ്രതിയുടെ ശരീരത്തിൽ തട്ടിപ്പോയി എന്ന് പറഞ്ഞ് പ്രതി യുവതിയെ ആളുകൾ കേൾക്കെ അസഭ്യം വിളിക്കുയും, യുവതിയെ തടഞ്ഞുവെച്ച് മുഖത്ത് അടിക്കുകയും ആയിരുന്നു. പരിക്കുപറ്റിയ യുവതി പാളയത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ എത്തി വിവരം അറിയിച്ചതിനെ തുടർന്ന് പ്രതിയെ തടഞ്ഞുവെയ്ക്കുകയും, ടൗൺ പോലീസ് സ്റ്റേഷനിലെ SI മാരായ മുരളീധരൻ, ജെയിൻ, ASI മാരായ സജീവൻ, അജിത, SCPO രജീഷ് ഓമശ്ശേരി എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close