BusinessTechnologytop news
ഇന്ത്യയില്‍ സൂമിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
ബാംഗ്ലൂരിൽ പുതിയ സെന്റര്‍
കൊച്ചി: സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യയില്‍ പ്രവത്തനം വിപൂലികരിക്കുന്നു. ഇതിന്റെ ഭാഗമായി ബാംഗ്ലുരില്‍ പുതിയ ടെക്നോളജി സെന്റര്‍ തുറക്കും. രാജ്യത്ത് സൂമിന്റെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ തുടക്കമാണിത്. നിലവില്‍ മുംബൈയിലും ഹൈദരാബാദിലുമായി രണ്ട് ഡാറ്റ സെന്ററുകളാണ് ഇന്ത്യയില്‍ സൂമിനുള്ളത്. മുംബൈയില്‍ നിലവിലുള്ള ഓഫീസ് മൂന്നിരട്ടി വലിപ്പത്തിലാക്കാനും തീരുമാനമായി. പുതിയ സെന്റര്‍ ആരംഭിക്കുന്നതോടെ നിരവധി ജോലി സാധ്യതകളും സൂം വാഗ്ദാനം ചെയ്യുന്നു. ഇവിടേക്കായി അടുത്ത കുറച്ചു വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും.
ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഉപയോക്താക്കള്‍ സൂം ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പുതിയ ഉപഭോക്താക്കളിലൂടെ ഗണ്യമായ വളര്‍ച്ചയാണ് സൂമിന് ഇന്ത്യയില്‍ ലഭിച്ചത്. കോവിഡ് മഹാവ്യാധിയുടെ കാലത്തു ഇന്ത്യയിലെ 2300ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായാണ് സൂമിന്റെ സേവനം നല്‍കുന്നത്.
ഡെവലെപ്മെന്റ് ആന്‍ഡ് ഓപറേഷന്‍സ് എഞ്ചിനീയര്‍മാര്‍, ഐ.ടി, സെക്യൂരിറ്റി, ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖകളിലെക്കാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൊവിഡ് ഭീതി കഴിയുന്നത് വരെ ജീവനക്കാര്‍ക്ക് വീടുകളില്‍ നിന്ന് തന്നെ ജോലിചെയ്യാം. വരും വര്‍ഷങ്ങളില്‍ ടെക്നോളജി സെന്ററിലേക്ക് ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിദഗ്ദ്ധരില്‍ നിന്നും കൂടുതല്‍ ജോലിക്കാരെ നിയമിക്കും. പ്രാദേശികരായവര്‍ക്കും മികച്ച അവസസരങ്ങള്‍ ലഭിക്കും. ഇത് ഇന്ത്യയില്‍ സൂമിന്റെ വളര്‍ച്ചക്ക് പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. സൂമിലെ ഒഴിവുള്ള ചുമതലകളും തൊഴിലവസരങ്ങളും അറിയാന്‍ വെബ്സൈറ്റ് https://zoom.com/careers സന്ദര്‍ശിക്കുക.