
കോഴിക്കോട് :
റോഡ് തരൂ, സർക്കാർ വാക്ക് പാലിക്കൂ”,
-മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലുവരിപാത ഒരുമിച്ച് ടെണ്ടർ ചെയ്യുക- എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ സമരസമിതിയുടെ കളക്ടറേറ്റ് ധർണ.
മാർച്ച് 27 വ്യാഴം രാവിലെ 9.30 ന് ധർണ്ണ ആരംഭിക്കും.
നീണ്ട 17 വർഷത്തെ സമരപരമ്പരകൾക്ക് ശേഷം 344.5 കോടിയുടെ സ്ഥലമെടുത്ത്, 137.44 കോടി റോഡ് നിർമ്മാണത്തിനും ലഭിച്ച 8.4 കിലോ മീറ്റർ റോഡ് ഒന്നിച്ച് ടെണ്ടർ ചെയ്യുക.
► മലാപ്പറമ്പ് വരെയുള്ള 5.1 കിലോമീറ്റർ ഭാഗം മാത്രം ടെണ്ടർ ചെയ്യാ നുള്ള ‘മറിമായം’ ചെറുക്കുക.
► കൂടുതൽ ഫണ്ട് വേണ്ടാതിരിക്കെ, വെള്ളിമാടുകുന്ന് വരെയുള്ള 3.3 കിലോമീറ്റർ വികസനം അട്ടിമറിക്കുന്നത് ജനവഞ്ചന.
► 2008 മുതൽ 2025 വരെ റോഡ് വികസനം അട്ടിമറിക്കാൻ ശ്രമിച്ച ദുഷ്ടശ ക്തികൾക്ക് സർക്കാർ കൂട്ടുനിൽക്കരുത്.
► നുറ് കണക്കിൽ മനുഷ്യജീവനുകൾ പൊലിഞ്ഞ റോഡ് ഇനിയും രക്തപ ങ്കിലമാകരുത്.
അംഗീകരിക്കാത്ത കേന്ദ്രസർക്കാർ പദ്ധതി പറഞ്ഞ് വികസനം മുടക്കി ജനജീവിതം പന്താടാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ.
കോർപ്പറേഷൻ കൗൺസിലർമാർ, സാമൂഹ്യ- സാംസ്ക്കാരിക-രാഷ്ട്രീയ നേതാക്കൾ, റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹി കൾ തുടങ്ങിയവർ ധർണയിൽ പങ്കെടുക്കും.
റോഡ് വികസനം ആഗ്രഹിക്കുന്ന മുഴുവൻ പേരും പങ്കെടുക്കണമെന്ന് വർക്കിങ് പ്രസിഡൻ്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി.വാസുദേവൻ എന്നിവർ അഭ്യർത്ഥിച്ചു.